|    Oct 15 Mon, 2018 6:09 pm
FLASH NEWS

ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം

Published : 29th September 2017 | Posted By: fsq

 

പത്തനംതിട്ട: ആരോഗ്യഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ റെയ്ഡുകള്‍ ജില്ലയില്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയുടെ നിര്‍ദേശം. ഹോട്ടലുകളിലും വഴിയോര കടകളിലും മല്‍സ്യ-മാംസ വ്യാപാര സ്ഥാപനങ്ങളിലും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാവുന്ന വസ്തുക്കളുടെ ഉപയോഗം കൂടുന്നതായി ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയില്‍ വിതരണം ചെയ്യുന്ന ബ്രാന്‍ഡഡ് വെളിച്ചെണ്ണകളില്‍ വരെ പാരഫിന്‍ ഓയില്‍ അടങ്ങിയിട്ടുള്ളതായി യോഗത്തില്‍ പങ്കെടുത്തവര്‍ പരാതി ഉന്നയിച്ചു. പല വഴിയോര കടകളിലും വ്യാജ എണ്ണകള്‍ ഉപയോഗിക്കുന്നതോടൊപ്പം ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും ഉപയോഗിക്കുന്നതായും പരാതികള്‍ ഉയര്‍ന്നു. സോഡാ ഫാക്ടറികളില്‍ ജലശുദ്ധി ഉറപ്പുവരുത്തുന്ന കാര്യത്തിലും വീഴ്ചകള്‍ ഉള്ളതായി യോഗം വിലയിരുത്തി. പായ്ക്കറ്റ് ചപ്പാത്തികള്‍ ഒരാഴ്ചയിലേറെ കേടുകൂടാതെ ഇരിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് സിട്രിക് ആസിഡ് ഉള്‍പ്പടെയുള്ള ചില രാസവസ്തുക്കള്‍ ചേര്‍ക്കുന്നതു മൂലമാവാമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഒരു തവണത്തെ റെയ്ഡിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പലപ്പോഴും അടുത്ത റെയ്ഡ് നടത്തുന്നത്. തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്തിയാല്‍ മാത്രമേ കുറ്റക്കാരെ കണ്ടെത്തി കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ.  ജില്ലയില്‍ ഒരു സ്ഥലത്തും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് ആരോഗ്യഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.  ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss