|    Sep 26 Tue, 2017 3:57 am
FLASH NEWS

ആരോഗ്യകരമായ സൗഹൃദങ്ങള്‍ കുട്ടികള്‍ രൂപപ്പെടുത്തണം: മന്ത്രി

Published : 15th November 2016 | Posted By: SMR

പത്തനംതിട്ട: അവകാശങ്ങളെ സംബന്ധിച്ചും നിയമങ്ങളെക്കുറിച്ചും അറിയുന്നതോടൊപ്പം ആരോഗ്യകരമായ സൗഹൃദങ്ങള്‍ രൂപപ്പെടുത്താന്‍ കുട്ടികള്‍ പരിശ്രമിക്കണമെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബാലാവകാശ വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവരസാങ്കേതികവിദ്യ ഗുണപരമായ വിധത്തില്‍ ഉപയോഗിക്കാന്‍ ശീലിക്കണമെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കെതിരേ നടക്കുന്ന അവകാശ ലംഘനങ്ങളെ പ്രതിരോധിക്കാനുള്ള ബാധ്യത സമൂഹം ഏറ്റെടുക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷ വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികള്‍ പ്രാദേശിക തലത്തില്‍ എത്തിക്കുന്നതിന് ബ്ലോക്ക് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പ്രധാനപ്പെട്ട പങ്കുവഹിക്കാനുണ്ടെന്ന് എഡിഎം അനു എസ് നായര്‍ പറഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ ഒ അബീന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു, എഇഒ സലിം,  ജോണ്‍ ജേക്കബ്, സാമൂഹികനീതി ഓഫിസ് സൂപ്രണ്ട് അജീഷ്, അക്ഷര കെ ദാസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക