|    Sep 21 Fri, 2018 5:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആരെയും നാടുകടത്തില്ലെന്ന് ബംഗ്ലാദേശിന് ഇന്ത്യയുടെ ഉറപ്പ്

Published : 13th August 2018 | Posted By: kasim kzm

ഗുവാഹത്തി: അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) കരട് റിപോര്‍ട്ടില്‍ ഉള്‍പ്പെടാത്ത ആരെയും ബംഗ്ലാദേശിലേക്ക് നാടുകടത്തില്ലെന്ന് ഇന്ത്യ ഉറപ്പുനല്‍കിയതായി നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു.
എന്‍ആര്‍സി കരട് പട്ടിക പ്രസിദ്ധീകരിച്ച ജൂലൈ 30ന് ആഴ്ചകള്‍ക്കു മുമ്പ് ഇതുസംബന്ധിച്ച് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം ബംഗ്ലാദേശ് അഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ഉള്‍പ്പെടാത്തവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തില്ലെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ജൂലൈ 13ലെ ധക്ക സന്ദര്‍ശന വേളയില്‍ എന്‍ആര്‍സി സംബന്ധിച്ച വിശദ വിവരം ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാനെ ധരിപ്പിച്ചിരുന്നതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരമാണ് എന്‍ആര്‍സി പ്രസിദ്ധീകരിച്ചതെന്നും ഇതു വെറും കരട് ആണെന്നും ആരെയും നാടുകടത്താന്‍ പോവുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ബംഗ്ലാദേശിന് ഉറപ്പുനല്‍കിയിരുന്നു.
എന്‍ആര്‍സി പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ തൊട്ടുമുമ്പ് പോലും ബംഗ്ലാദേശ് സര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു.
അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടികയില്‍നിന്ന് 40 ലക്ഷത്തിലധികം പേരാണ് പുറത്തായിട്ടുള്ളത്. കരട് റിപോര്‍ട്ട് പുറത്തിറക്കിയതിനു പിന്നാലെ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹര്‍ഷ വര്‍ധന്‍ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ എച്ച് മഹ്മൂദ് അലി, റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ബ്രിഡ്ജസ് മന്ത്രി ഉബൈദുല്‍ ഖാദര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൂടാതെ, സിംഗപ്പൂരില്‍ നടന്ന ആസിയാന്‍ മന്ത്രിതല ഉച്ചകോടിക്കിടെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി വി കെ സിങും ബംഗ്ലാദേശ് എഫ്എം മഹ്മൂദ് അലിയുമായും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss