|    Sep 21 Fri, 2018 4:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആരെയും കൊന്നിട്ടില്ലെന്ന് സൗമ്യയുടെ ആത്മഹത്യാക്കുറിപ്പ്

Published : 25th August 2018 | Posted By: kasim kzm

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതിയായിരുന്ന സൗമ്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
‘തന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ല. കുടുംബം ഒറ്റപ്പെടുത്തുന്നു. ഞാന്‍ കുറ്റക്കാരിയല്ല. ആരെയും കൊന്നിട്ടില്ല’ എന്നാണ് കുറിപ്പിലുള്ളത്. ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് സൗമ്യ റിമാന്‍ഡ് തടവുകാരിയായി കണ്ണൂര്‍ വനിതാ ജയിലിലെത്തിയത്. ജയിലിലെ പശുക്കളെ നോക്കുന്ന ജോലിയാണ് സൗമ്യയെ ഏല്‍പ്പിച്ചിരുന്നത്.
പതിവുപോലെ പുല്ലരിയാന്‍ ജയില്‍ വളപ്പിലേക്ക് പോയ സൗമ്യ കശുമാവിന്‍ കൊമ്പില്‍ സഹപ്രവര്‍ത്തകയുടെ സാരി ഉപയോഗിച്ച് തൂങ്ങിയെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. പുല്ലരിയാന്‍ കൊണ്ടുപോയ കത്തി കശുമാവില്‍ കൊത്തിവച്ചിട്ടുണ്ട്. സംഭവം കണ്ട് ഓടിയെത്തിയ ജയില്‍ അധികൃതര്‍ സൗമ്യയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഏറ്റുവാങ്ങാന്‍ പോലിസ് ബന്ധുക്കളെ വിളിച്ചെങ്കിലും ആരും വന്നില്ല. ജയിലിലെത്തി പരിശോധന നടത്തിയ പോലിസ് സംഘമാണ് സൗമ്യയുടെ ആത്മഹത്യാകുറിപ്പ് അടങ്ങിയ ഡയറി കണ്ടെടുത്തത്.
മകളെ അഭിസംബോധന ചെയ്ത് ഏഴുതിയ ഡയറിയിലും നിരപരാധിയാണെന്ന് സൗമ്യ ആവര്‍ത്തിക്കുന്നുണ്ട്. ഇതോടെ ജയിലില്‍ സൗമ്യ ആത്മഹത്യചെയ്ത സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരേ നടപടിയുണ്ടാവാന്‍ സാധ്യതയേറി. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരമേഖലാ ജയില്‍ എഡിജിപി എസ് സന്തോഷിനെ നിയോഗിച്ചിട്ടുണ്ട്. 20ഓളം വനിതാ തടവുകാരാണ് വനിതാ ജയിലിലുണ്ടായിരുന്നത്. ഇവരെ ജോലിക്കു വിടുമ്പോള്‍ പോലും കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്താത്തതും ജയില്‍ അധികൃതരുടെ വീഴ്ചയാണ്. സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടാവുമെന്നാണു സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss