|    May 29 Mon, 2017 9:48 am
FLASH NEWS

ആരും സംരക്ഷിക്കാനില്ലാതെ വൃദ്ധ ആശുപത്രി വരാന്തയില്‍

Published : 13th March 2016 | Posted By: SMR

കായംകുളം: സംരക്ഷിക്കാനാരുമില്ലാതെ വൃദ്ധ ആശുപത്രി വരാന്തയില്‍ നരഗയാതന അനുഭവിക്കുന്നു. തിരുവനന്തപുരം സ്വദേശിനിയാണെന്ന് പറയുന്ന ശാരദ (76) ആണ് കായംകുളം താലൂക്ക് ആശുപത്രിയില്‍ കഴിയുന്നത്.
കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നു കഴിഞ്ഞ ദിവസം റെയില്‍വേ ഉദ്യോഗസ്ഥരാണ് ആശുപത്രിയില്‍ എത്തിച്ചത്. വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ കാരണം സംസാരം വ്യക്തമല്ല. ഓര്‍മക്കുറവുമുണ്ട്. തിരുവനന്തപുരത്ത് മേരി യുടെ വീട്ടില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സഹായിയായി കഴിഞ്ഞുവരികയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ മനസ്സിലാക്കിയിട്ടുണ്ട്. മേരിക്കും രോഗബാധിതയായതോടെ് അവിടെ നിന്നു ഇറങ്ങിയെന്നാണ് പറയുന്നത്.
ഒരു സഹോദരന്‍ ഉണ്ട്. എന്നാല്‍ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. ഇപ്പോള്‍ ആശുപത്രിയില്‍ സന്നദ്ധ പ്രവര്‍ത്തകരും ജീവനക്കാരും ആഹാരവും മറ്റും നല്‍കുന്നു. തന്നെ ആരെങ്കിലും രക്ഷിക്കാന്‍ വരുമോ എന്ന പ്രതീക്ഷയിലാണ് ശാരദ. ആശുപത്രി ജീവനക്കാര്‍, സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day