|    Aug 21 Mon, 2017 7:57 am
FLASH NEWS
Home   >  Sports  >  Cricket  >  

ആരും ദൈവത്തിന് മുകളിലല്ല: ബിസിസിഐയ്‌ക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്

Published : 12th August 2017 | Posted By: ev sports

കൊച്ചി: ശ്രീശാന്തിനനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുന്ന ബിസിസിഐയ്‌ക്കെതിരെ ശ്രീശാന്ത് രംഗത്ത്.ആരും ദൈവത്തിനു മുകളിലല്ലെന്നും വീണ്ടും കളിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. ട്വിറ്ററിലാണ് ബിസിസിഐയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം രംഗത്തെത്തിയത്. ജീവിതമാണ് തിരിച്ചു ചോദിക്കുന്നതെന്നും അതെന്റെ അവകാശമാണെന്നും ശ്രീശാന്ത് ട്വീറ്റില്‍ കുറിച്ചു.ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കിയിരുന്നു. ഇതിനെതിരെ ബിസിസിഐ കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് ശ്രീശാന്തിന്റെ പ്രതികരണം. ഐപിഎല്ലിലെ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് 2013 സെപ്റ്റംബറിലാണ്ശ്രീശാന്തിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് കോടതി തള്ളിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക