|    Aug 24 Thu, 2017 10:36 am
FLASH NEWS

ആരാധനാലയങ്ങള്‍ പൂട്ടിക്കുന്നതിനെതിരേ മുസ്‌ലിം സമുദായം ജാഗ്രത പാലിക്കണം

Published : 8th August 2017 | Posted By: fsq

 

മലപ്പുറം: ശാഖാപരമായ അഭിപ്രായ വിത്യാസങ്ങളുടെയും, അധികാര തര്‍ക്കത്തിന്റേയും പേരില്‍ പള്ളികളും, മദ്‌റസകളൂം പൂട്ടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നിഷ്പക്ഷരായ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പള്ളി കമ്മിറ്റിയിലെ അധികാര തര്‍ക്കത്തിന്റെ പേരില്‍ ഈ അടുത്ത് മുടിക്കോട് മഹല്ല് ജുമാ മസ്ജിദില്‍ സംഘര്‍ഷമുണ്ടാവുകയും തുടര്‍ന്ന് തഹസില്‍ദാര്‍ പള്ളി പൂട്ടുകയും, പോലിസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. വഖഫ് സ്വത്തുക്കളില്‍ തര്‍ക്കം ഉണ്ടാവുന്ന മുറക്ക്, അനുരഞ്ജന ശ്രമങ്ങള്‍ക്ക് പോലും കാത്തുനില്‍ക്കാതെ പള്ളി അടച്ചു പൂട്ടുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്.  ഇത്തരം സാഹചര്യത്തില്‍ പള്ളി അടച്ചു പൂട്ടാതെ റിസീവര്‍ ഭരണത്തിനു കീഴില്‍ വിശ്വാസികള്‍ക്ക് ആരാധനകള്‍ നടത്താനുള്ള അവസരമുണ്ടാക്കി കൊടുക്കുക എന്നതാണ് ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിനു പകരം പള്ളി അടച്ചു പൂട്ടുന്നത് വിശ്വാസികളോടും, ഭൂമിയും മറ്റും വഖഫ് ചെയ്ത പൂര്‍വികരോടും ചെയ്യുന്ന കടുത്ത വഞ്ചനയാണ്. ജില്ലയില്‍ ഇത്തരത്തില്‍ അടച്ചു പൂട്ടുകയും ആരാധനാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും ചെയ്ത പള്ളികളുടെ എണ്ണം ഏറിവരുന്നത് ആശങ്കാജനകമാണ്. മുസ്‌ലിം സമുദായത്തിന്റേയും, സ്ഥാപനങ്ങളുടെയും നിലനില്‍പു തന്നെ ഭീഷണി നേരിടുന്ന ഫാഷിസത്തിന്റെ അസുരകാലത്ത്  നിസാരമായ അഭിപ്രായ വ്യത്യാസങ്ങളും, അധികാരക്കൊതിയും മാറ്റിവെച്ച് പൊതു ശത്രുവിനെതിരെ ഒന്നിക്കേണ്ട സമയമാണിതെന്ന് ഇരു വിഭാഗം നേതാക്കളേയും ജില്ലാ കമ്മിറ്റി ഓര്‍മപ്പെടുത്തി. ഭിന്നതകള്‍ മറന്ന്, നിസ്വാര്‍ത്ഥമായ മധ്യസ്ഥ ശ്രമങ്ങളോട് സഹകരിച്ച് പ്രശ്‌നപരിഹാരം എളുപ്പമാക്കണമെനും പോപുലര്‍ ഫ്രണ്ട് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു. പോപുലര്‍ ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി റഫീഖ്, സെക്രട്ടറി പി അബ്ദുല്‍ അസീസ്, പി മന്‍സൂര്‍ അലി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക