|    Oct 23 Mon, 2017 7:06 pm
FLASH NEWS
Home   >  Kerala   >  

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി നിയന്ത്രണം: നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് സുന്നി നേതാക്കള്‍

Published : 13th August 2017 | Posted By: shins

കോഴിക്കോട്: ഉച്ചഭാഷിണി നിയന്ത്രണം സംബന്ധിച്ച് കേരള സര്‍ക്കാര്‍ എല്ലാ ആരാധനാലയങ്ങള്‍ക്കുമായി നല്‍കിയ നിര്‍ദേശം സ്വാഗതാര്‍ഹമാണെന്ന് സുന്നി നേതാക്കള്‍. പള്ളികള്‍ ശബ്ദമലിനീകരണമുണ്ടാക്കുന്ന വിധത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേരത്തേ മഹല്ലുകളോട് നിര്‍ദേശിച്ചതാണെന്നു നേതാക്കള്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി നിയന്ത്രിക്കണമെന്നു നേതാക്കള്‍ മഹല്ല് നേതൃത്വത്തോട് അഭ്യര്‍ഥിച്ചു. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജന. സെക്രട്ടറി ഉമ്മര്‍ ഫൈസി, സുന്നി യുവജനസംഘം സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജന. സെക്രട്ടറി നാസര്‍ ഫൈസി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക