|    Jul 23 Mon, 2018 11:32 am
FLASH NEWS
Home   >  Sports  >  Football  >  

ആരാധകര്‍ക്ക് നിരാശ; വിനീഷ്യസ് ജൂനിയര്‍ അണ്ടര്‍ 17 ലോകകപ്പിനില്ല

Published : 30th September 2017 | Posted By: ev sports

 

റിയോ ഡി ജെനയ്‌റോ: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ കളിക്കില്ല. ബ്രസീല്‍ ദേശീയ താരമായ വിനീഷ്യസ് ബ്രസീല്‍ ലീഗ് ഫുട്‌ബോള്‍ മല്‍സരങ്ങളുടെ ഭാഗമായി ഫ്‌ളെമെന്‍ഗോ ക്ലബ്ബിനൊപ്പമാണുള്ളത്. അതിനാല്‍ അദ്ദേഹത്തെ ഇത്തവണ അണ്ടര്‍ 17 ലോകകപ്പിനുള്ള ബ്രസീല്‍ നിരയില്‍ കാണാന്‍ സാധിക്കില്ലെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.ഈ വര്‍ഷം മെയ് മാസത്തില്‍ 45 മില്യന്‍ യൂറോയ്ക്ക് വിനീഷ്യസിനെ സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ലോണില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ളെമെന്‍ഗോയ്‌ക്കൊപ്പമാണ് വിനീഷ്യസ് ഉള്ളത്. ബ്രസീലില്‍ നടന്ന കോപ്പാ ഡോ ബ്രസീല്‍ ഫൈനലില്‍ ഫ്‌ളെമെന്‍ഗോ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഫ്‌ളെമെന്‍ഗോ പരിശീലകന്‍ റെയ്‌നാള്‍ഡോ റൂയിഡ വിനീഷ്യസിനെ ക്ലബ്ബില്‍ നിന്ന് അയക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ‘ഇതൊരു വല്ലാത്ത അവസ്ഥയാണ്. വെനീഷ്യസിനെ പോലൊരു മികച്ച താരത്തെ ബ്രസീലിന്റെ ദേശീയ ടീമിന് ആവശ്യമുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ അദ്ദേഹം ക്ലബ്ബില്‍ നിന്ന് വിട്ടുനിന്നാല്‍ അത് ഉചിതമാവില്ല. ദേശീയ ടീമില്‍ മികച്ച പല താരങ്ങളുമുണ്ട്. അവര്‍ ടീമിന് വിജയം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷ’- റെയ്‌നാള്‍ഡോ റൂയിഡ പറഞ്ഞു.അടുത്ത വര്‍ഷമാണ് വിനീഷ്യസ് റയല്‍ മാഡ്രിലേക്ക് എത്തുക. കഴിഞ്ഞ അണ്ടര്‍17 ലോകകപ്പിലൂടെയാണ് ബ്രസീല്‍ താരം ശ്രദ്ധേയനാവുന്നത്. ടൂര്‍ണ്ണമെന്റിലെ ഏറ്റവും മികച്ച താരവും ടോപ് സ്‌കോററും വിനീഷ്യസായിരുന്നു.  തെക്കേഅമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ ഏഴ് ഗോളോടെ ടോപ് സ്‌കോററും ടൂര്‍ണമെന്റിലെ താരവുമായിരുന്നു വിനീഷ്യസ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss