|    Oct 18 Thu, 2018 2:57 pm
FLASH NEWS
Home   >  Sports  >  Cricket  >  

ആരാധകര്‍ക്ക് അമ്പരപ്പ്; ഓഫ് സ്പിന്നെറിഞ്ഞ് വിക്കറ്റ് പിഴുത് മലിംഗ

Published : 31st October 2017 | Posted By: ev sports

കൊളംബോ: യോര്‍ക്കറുകള്‍കൊണ്ട് ബാറ്റ്്‌സ്മാന്റെ കുറ്റി തെറിപ്പിക്കുന്ന ശ്രീലങ്കയുടെ ഇതിഹാസ ബൗളര്‍ ലസിത് മലിംഗ എന്നും ക്രിക്കറ്റ് ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്. അടുത്തിടയ്ക്ക് മോശം പ്രകടനം കൊണ്ട് ലങ്കന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും തന്റെ മിന്നല്‍ ബൗളിങ് കൈവിട്ടിട്ടില്ലെന്ന് തെളിയിച്ച മലിംഗയുടെ പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
എംസിഎ ഡിവിഷന്‍ മല്‍സരത്തില്‍ ഓഫ് സ്പിന്നെറിഞ്ഞ് മൂന്ന് വിക്കറ്റുകള്‍ പിഴുതാണ് മലിംഗ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. മിന്നല്‍ യോര്‍ക്കര്‍ പ്രതീക്ഷിച്ചിരിക്കുന്ന ബാറ്റ്‌സ്മാന് മുന്നില്‍ ഓഫ് സ്പിന്നുമായെത്തിയ മലിംഗയെകണ്ട് ആദ്യം ഗാലറിയില്‍ ചിരി പടര്‍ന്നെങ്കിലും എതിര്‍ ടീമിന്റെ മൂന്ന് വിക്കറ്റുകള്‍ മലിംഗ പോക്കറ്റിലാക്കി. 82 റണ്‌സിന് മലിംഗയുടെ ടീം വിജയിക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss