|    Aug 15 Wed, 2018 4:14 pm
FLASH NEWS
Home   >  Sports  >  Football  >  

ആരാധകന്‍ വലിച്ചെറിഞ്ഞ റൊട്ടിയില്‍ ചുംബിച്ചു; കൈയടി നേടി മസൂദ് ഓസില്‍

Published : 28th April 2018 | Posted By: vishnu vis


ലണ്ടന്‍: ഭക്ഷണത്തിന്റെ മാഹാത്മ്യം ലോക ജനതയ്ക്ക് മുന്നില്‍ കാട്ടിക്കൊടുത്ത് ആഴ്‌സനലിന്റെ ജര്‍മന്‍ താരം മസൂദ് ഓസില്‍. കഴിഞ്ഞ ദിവസം നടന്ന അത്‌ലറ്റികോ മാഡ്രിഡിനെതിരായ യൂറോപ്പാ ലീഗ് മല്‍സരത്തിനിടെയാണ് ലോകത്തിന്റെ കൈയടി നേടിയ സംഭവം. മല്‍സരത്തിനിടെ അത്‌ലറ്റികോ മാഡ്രിഡ് ആരാധകന്‍ ഒരു റൊട്ടിക്കഷ്ണം ഗ്രൗണ്ടിലേക്ക് എറിയുകയായിരുന്നു. പെട്ടെന്ന് തന്നെ റൊട്ടിയില്‍ ചുംബിച്ച് നെറ്റിയില്‍ തൊട്ട് റൊട്ടി നിലത്ത് വച്ചു. ഇതിലൂടെ ഭക്ഷണത്തെ ബഹുമാനിക്കുകയെന്ന വലിയ സന്ദേശമാണ് ഓസില്‍ ലോകത്തോട് പറഞ്ഞത്. ഓസിലിന്റെ പ്രവര്‍ത്തിയെ കൈയടിയോടെ കാണികള്‍ ഏറ്റെടുത്തതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് താരത്തിന് ലഭിച്ചത്.
മുസ്‌ലിം തുര്‍ക്കിഷ് നിയമപ്രകാരം ഭക്ഷണം പാഴാക്കുന്നത് പാപമാണ്. ഭക്ഷണം നല്‍കിയ ദൈവത്തിന് നന്ദി പറയുകയും സ്തുതിക്കുകയുമാണ് ഓസില്‍ ഇതിലൂടെ ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss