|    Aug 14 Tue, 2018 1:51 pm
FLASH NEWS
Home   >  Sports  >  Cricket  >  

ആരാണ് ഈ കോഹ്‌ലി ? പാക് യുവതിയുടെ ചോദ്യത്തിന് പാകിസ്താനിലെ കോഹ്‌ലി ആരാധകന്റെ മറുപടി

Published : 10th September 2017 | Posted By: ev sports

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇതിഹാസ താരങ്ങളോടൊപ്പം പേരു ചേര്‍ത്തുവായിക്കുകയും ചെയ്യുന്ന വിരാട് കോഹ്‌ലിയെ അറിയാത്ത ആളുകളുണ്ടാകുമോ? ഇല്ലെന്ന് പറയാന്‍ കഴിയില്ല, കാരണം പാകിസ്താനിലെ ഒരു യുവതിക്ക് കോഹ്‌ലി ആരെന്ന് അറിയില്ല. അധ്യാപക ദിനത്തില്‍ തന്റെ ഗുരുക്കന്‍മാര്‍ക്ക് ആദരമര്‍പ്പിച്ച് കോഹ്‌ലി ട്വിറ്ററില്‍ ഒരു പോസ്റ്റ് ചെയ്തിരുന്നു. പാക് താരങ്ങളായ ഇമ്രാന്‍ ഖാന്‍, ജാവേദ് മിയാന്‍ദാദ്, ഇന്‍സമാം ഉള്‍ ഹഖ് തുടങ്ങി പല പ്രമുഖ പാക് ക്രിക്കറ്റ് താരങ്ങളും തനിക്ക് ഗുരുക്കന്‍മാരാണെന്ന് തരത്തിലുള്ള കോഹ്‌ലിയുടെ പോസ്റ്റിന് വന്‍ പ്രതികരണമാണ് ലഭിച്ചത്. കുറേ ആളുകള്‍ കോഹ്‌ലിയെ അഭിനന്ദിച്ച് കമന്റ് ചെയ്തപ്പോള്‍ ഒരു പാക് യുവതി ചോദിച്ചത് ഈ ചിത്രത്തില്‍ കാണുന്ന മാന്യന്‍ ആരെന്നാണ്. സയ്ദ് ആലിയ അഹമ്മദെന്ന പാകിസ്താന്‍കാരിയാണ് ആ ചോദ്യവുമായെത്തിയത്. പണ്ട് സചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നിസ് താരം മരിയ ഷറപ്പോവയെ പൊങ്കാല ഇട്ട ആരാധകര്‍ക്ക് കോഹ്‌ലിയുടെ കാര്യത്തില്‍ ഇടപെടേണ്ടി വന്നില്ല. കാരണം അതിന് മുമ്പ് കോഹ്‌ലിയുടെ ഒരു പാക് ആരാധകന്‍ തന്നെ യുവതിക്ക് മറുപടിയുമായി രംഗത്തെത്തി.
ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ്.നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. ഇതിഹാസ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ചേര്‍ത്തുവെക്കാവുന്ന പേര്. ഇതായിരുന്നു കോലിയുടെ പാക് ആരാധകന്‍ ഫരീദുല്‍ ഹുസൈന്റെ മറുപടി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss