|    Jan 18 Wed, 2017 9:46 am
FLASH NEWS

ആരവങ്ങളില്ലാതെ വിഎസ് സിനിമയില്‍ അഭിനയിച്ചു മടങ്ങി

Published : 10th July 2016 | Posted By: SMR

കൂത്തുപറമ്പ്: പാര്‍ട്ടി നേതാക്കളോ അണികളുടെ ആരവങ്ങളോ ഇല്ലാതെ വി എസ് അച്യുതാനന്ദന്‍ കൂത്തുപറമ്പിലെത്തി സിനിമയില്‍ അഭിനയിച്ചു മടങ്ങി. ദൃശ്യ ആര്‍ട്‌സ് ക്ലബ് നിര്‍മിക്കുന്ന കാംപസ് ഡയറി എന്ന സിനിമയുടെ ഷൂട്ടിങിനാണ് സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍ കൂത്തുപറമ്പിലെത്തിയത്. രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങുമ്പോഴും സ്വീകരിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ഇല്ലായിരുന്നു. കൂത്തുപറമ്പിലെത്തി സിനിമയില്‍ അഭിനയിച്ചു മടങ്ങുകയും ചെയ്തു.

പാര്‍ട്ടിയുടെ പ്രമുഖനേതാവിന്റെ വരവും പോക്കും പ്രാദേശിക നേതാക്കള്‍ക്ക് വാര്‍ത്തപോലുമല്ലാതായി. രാവിലെ ഒമ്പതിന് ചിത്രീകരണം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മഴ കാരണം ഉച്ചയോടെയാണ് തുടങ്ങിയത്. ഒരു സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് പ്രസംഗിക്കുന്നതായിരുന്നു വി എസ് സിനിമയില്‍ അവതരിപ്പിച്ചത്. വലിയവെളിച്ചത്തായിരുന്നു ലൊക്കേഷന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക