|    Oct 15 Mon, 2018 8:25 pm
FLASH NEWS
Home   >  Kerala   >  

ആയുസ്സിന് വേണ്ടി മൃത്യുഞ്ജയ ഹോമം കഴിപ്പിച്ചോളൂ;ഇല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരും:ശശികല

Published : 10th September 2017 | Posted By: mi.ptk

കൊച്ചി:എഴുത്തുകാര്‍ക്കെതിരെ ഭീഷണിയുമായി ഹിന്ദുഐക്യവേദി നേതാവ് ശശികല. ആയുസ്സിന് വേണ്ടി മതേതര എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിച്ചാല്‍ നല്ലതാണ്. അല്ലെങ്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ അവസ്ഥയായിരിക്കുമെന്നാണ് ശശികലയുടെ ഭീഷണി. പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ശശികലയുടെ വിവാദ
പ്രസംഗം.
ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളൂ. എപ്പഴാ എന്താ വരുകാ എന്നു പറയാന്‍ പറ്റില്ല. ഓര്‍ത്തുവക്കാന്‍ പറയുകയാണ്. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലോ മറ്റോ നടത്തിക്കോളൂ. ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടും’ എന്നിങ്ങനെയായിരുന്നു ശശികലയുടെ പ്രസംഗം.
എന്നാല്‍, തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് ശശികല പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും അവരുടെ കയ്യില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ മതേതര എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കുന്നത് നല്ലതാണെന്നുമാണ് താന്‍ പറഞ്ഞതെന്നും അവര്‍ പറഞ്ഞു.
ശശികലയുടെ പ്രസംഗത്തിന്റെ വീഡിയോയും ശബ്ദരേഖയും ശേഖരിച്ചതായും ഇത് പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss