|    Nov 20 Mon, 2017 5:01 pm
FLASH NEWS

‘ആയുഷ്മാന്‍ഭവ’ പദ്ധതി ഉദ്ഘാടനം

Published : 6th August 2017 | Posted By: fsq

 

കല്‍പ്പറ്റ: ഹോമിയോപ്പതി വകുപ്പ് ജില്ലയില്‍ ആരംഭിക്കുന്ന ജീവിതശൈലീ രോഗനിവാരണ-നിയന്ത്രണ പരിപാടിയായ ആയുഷ്മാന്‍ഭവ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ജീവിതരീതിയിലുണ്ടായ മാറ്റമാണ് ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കുന്നതെന്നും ശരിയായ ജീവിതക്രമം ആവശ്യമാണെന്നും യോഗ ശീലിക്കുന്നത് അതിനൊരു പരിഹാരമാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിജീവനവും യോഗയും ഹോമിയോപ്പതിയും ചേര്‍ന്ന സംയോജിത ചികില്‍സയാണ് ആയുഷ്മാന്‍ഭവ. കലക്ടറേറ്റിലെ എപിജെ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ഈ വിഷയത്തില്‍ പരിശീലനം നല്‍കി. ആയുഷ്മാന്‍ഭവ കണ്‍വീനര്‍ ഡോ. എം പ്രേമചന്ദ്രന്‍, ഡോ. റീന ക്ലാസെടുത്തു. ക്യാംപില്‍ പൊതുജനങ്ങളും ഉദേ്യാഗസ്ഥരുമായി 116 പേര്‍ക്ക് ജീവിതശൈലീ രോഗനിര്‍ണയ പരിശോധന നടത്തി. പകര്‍ച്ചപ്പനിക്കെതിരായ പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു. കൂടാതെ ആയുഷ്മാന്‍ഭവ പ്രൊജക്റ്റിന്റെ ഭാഗമായി നടപ്പാക്കുന്ന യോഗ പരിശീലന ക്ലാസിലേക്കുള്ള രജിസ്‌ട്രേഷനും നടന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എ പ്രഭാകരന്‍ മാസ്റ്റര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക