|    Nov 19 Sun, 2017 9:40 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ആയുര്‍വേദ മള്‍ട്ടിസിസ്റ്റം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എറണാകുളത്ത്

Published : 17th February 2016 | Posted By: SMR

കൊച്ചി: പാരമ്പര്യ വൈദ്യമേഖലയില്‍ നൂറ്റാണ്ടുകളുടെ അനുഭവ സമ്പത്തോടെ ഡോ. ഹസന്‍ ആയുര്‍വേദ ബ്രെയിന്‍ ആന്റ സ്‌പൈന്‍ സൂപ്പര്‍ സെപ്ഷ്യാലിറ്റി ഹോസ്പിറ്റല്‍ എറണാകുളത്തു പ്രവര്‍ത്തനമാരംഭിച്ചു.
ആരോഗ്യരംഗത്ത് ആധുനിക രോഗനിര്‍ണയ സാങ്കേതിക വിദ്യകളുടെയും പ്രഗല്ഭരും അനുഭവസമ്പന്നരുമായ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും മറ്റ് വിദഗ്ധരുടെയും കൂട്ടായ്മയില്‍ ചികില്‍സ നല്‍കുന്നതാണ് പുതിയ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രി. ഡോ. മുഹമ്മദ് ഹസന്‍ 30 വര്‍ഷത്തോളം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ച വ്യക്തിയാണ്. ബ്രെയിന്‍ ആന്റ് സ്‌പൈന്‍ ഡിസോര്‍ഡേഴ്‌സ്, ജോയിന്റ് ഡിസോഡേഴ്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് മെഡിസിന്‍, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, സോറിയാസിസ് തുടങ്ങിയ സ്‌കിന്‍ ഡിസോര്‍ഡേഴ്‌സ്, നേത്രചികില്‍സ, പ്രത്യേക രസായന ചികില്‍സ, പ്രസവാനന്തര ചികില്‍സ, യൗവന ചികില്‍സ, സൗന്ദര്യ ചികില്‍സ തുടങ്ങിയവ ഇവിടെ ലഭിക്കും. ഒപി- ഐപി വിഭാഗങ്ങള്‍, ലബോറട്ടറി, ഫാര്‍മസി, പഞ്ചകര്‍മ തിയേറ്റര്‍, മൊബൈല്‍ പഞ്ചകര്‍മ യൂനിറ്റ്, ആബുലന്‍സ് സര്‍വീസ്, ക്ഷാരസൂത്ര, ഹിജാമ, യോഗ എന്നീ പ്രത്യേക സൗകര്യങ്ങളും രോഗികള്‍ക്ക് സൗകര്യപ്രദമായ എസി, നോണ്‍ എസി, ഡീലക്‌സ് ആന്റ് സ്യൂട്ട് റൂമുകളും ഇവിടെ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 0484237986, 9495943366.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക