|    Jan 19 Thu, 2017 7:52 am
FLASH NEWS

ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നാലു മാസമായി മരുന്നില്ല

Published : 19th August 2016 | Posted By: SMR

ഉരുവച്ചാല്‍: ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മരുന്നില്ലാത്തതിനാല്‍ രോഗികള്‍ ദുരിതത്തി ല്‍. മട്ടന്നൂര്‍ നഗരസഭയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പഴശ്ശിരാജ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലാണ് നാല് മാസത്തോളമായി മരുന്ന് ലഭിക്കാത്തത്.
ഡിസ്‌പെന്‍സറിയിലെത്തുന്ന രോഗികളെ ചികില്‍സിക്കാ ന്‍ ഡോക്ടറും മരുന്ന് നല്‍കാന്‍ ജീവനക്കാരും ഉണ്ടെങ്കിലും രോഗികള്‍ക്ക് ആവശ്യമായ മരുന്നില്ലാത്തതാണു തിരിച്ചടിയാവുന്നത്. നിത്യേന നിരവധി രോഗികള്‍ ഡിസ്‌പെന്‍സറിയില്‍ എത്താറുണ്ടെങ്കിലും മരുന്നില്ലെന്നു പറഞ്ഞ് ജീവനക്കാര്‍ തിരിച്ചയക്കുകയാണ്. ഇതോടെ ഡോക്ടറുടെ സേവനവും തോന്നിയ പോലെയായി. മുമ്പ് ആഴ്ചയില്‍ മൂന്നുദിവസം പരിശോധന ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഏതെങ്കിലും ഒരു ദിവസം മാത്രമായി ചുരുങ്ങുകയും ചെയ്തു.
രോഗികള്‍ ഡിസ്‌പെന്‍സറിയില്‍ എത്തിയാല്‍ ഡോക്ടര്‍ അടുത്ത ദിവസം ഉണ്ടാവുമെന്ന അറിയിപ്പ് നോക്കി തിരിച്ച് പോവേണ്ട അവസ്ഥയാണ്. അതേസമയം, മരുന്ന് നല്‍കാന്‍ ഡിസ്‌പെന്‍സറിയില്‍ മൂന്ന് ജീവനക്കാരാണുള്ളത്. പരിശോധന തോന്നിയത് പോലെ ആയതിനാല്‍ വൃദ്ധര്‍ അടക്കമുള്ള രോഗികള്‍ പ്രയാസപ്പെടുകയാണ്. മരുന്ന് ലഭിക്കുമെന്ന് കരുതി ദിവസവും ഡിസ്‌പെന്‍സറിയില്‍ കയറി ഇറങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍.
വയോധികരാണ് കൂടുതലായും ഡിസ്‌പെന്‍സറിയില്‍ എത്തുന്നത്. ആവശ്യമായ മരുന്ന് എത്തിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക