|    Jul 16 Mon, 2018 2:14 pm
FLASH NEWS

ആയുര്‍വേദ കോളജിലെ കോപ്പിയടി: പരീക്ഷാ കേന്ദ്രം റദ്ദാക്കാന്‍ തീരുമാനം

Published : 6th August 2017 | Posted By: fsq

 

കണ്ണുര്‍: കാഞ്ഞങ്ങാട് പറക്കളായി പി എന്‍ പണിക്കര്‍ സ്്മാരക ആയുര്‍വേദ കോളജില്‍ 2016 ജൂണില്‍ നടന്ന ബിഎഎംഎസ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ കോപ്പിയടിക്ക് കൂട്ടുനിന്ന അധികൃതര്‍ക്കു ഒരുലക്ഷം രൂപ പിഴയടക്കാനും കോളജിലെ പരീക്ഷാ കേന്ദ്രം റദ്ദാക്കാനും കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. കോപ്പിയടിച്ച വിദ്യാര്‍ഥികള്‍ക്ക് പിഴ ചുമത്താനും തീരുമാനിച്ചു. കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലെ ഫിസിക്‌സ് ഡിപ്പാര്‍ട്‌മെന്റിനെ സര്‍വകലാശാല ഗവേഷണ കേന്ദ്രമായി അംഗീകരിച്ചു. ഈവര്‍ഷം മുതല്‍ റൂറല്‍ ആന്റ് ട്രൈബല്‍ സ്റ്റഡീസ് വിഷയത്തില്‍ പിഎച്ച്ഡി പ്രവേശനം നല്‍കാന്‍ തീരുമാനിച്ചു. ഇതിനായി ഡോക്്ടറല്‍ കമ്മിറ്റി രൂപീകരിക്കും. സര്‍വകലാശാല സെനറ്റും അക്കാദമിക കൗണ്‍സിലും രൂപീകരിക്കാനാവശ്യമായ നടപടിക്രമങ്ങള്‍ ആരംഭിക്കും. നടപടിക്രമങ്ങള്‍ നിര്‍ദേശിക്കുന്നതിന് എം പ്രകാശന്‍ കണ്‍വീനറും അഡ്വ. പി സന്തോഷ് കുമാര്‍, ഡോ. വി പി പി മുസ്്തഫ, എ നിശാന്ത് എന്നിവര്‍ അംഗങ്ങളായുള്ള ഉപസമിതിയെ ചുമതലപ്പെടുത്തി. ചെറുപനത്തടി സെന്റ് മേരിസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, വെള്ളരിക്കുണ്ട് സെന്റ്ജുഡ്‌സ് ആര്‍ട്‌സ് കോളജ് എന്നിവയ്ക്ക് അഫിലിയേഷന്‍ അനുവദിക്കാനുള്ള ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കും. പ്രസ്തുത കോളജുകളില്‍ 2016-17 വര്‍ഷം പ്രവേശനം നേടി പരീക്ഷയെഴുതിയ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ദീകരിക്കും. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ ബിഎസ്്‌സി മാത്്‌സ്, എംകോം എന്നീ കോഴ്‌സുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍ നല്‍കും.മാങ്ങാട്ടുപറമ്പ് ഐടി കാംപസിലെ എംസിഎ കോഴ്‌സില്‍ ഈ അധ്യയനവര്‍ഷം മുതല്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ അഞ്ച് സീറ്റ് കൂടി അധികം അനുവദിക്കും. സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സ് നടത്തുന്ന എംഎഡ് കോഴ്‌സിന്റെ വാര്‍ഷിക ഫീസ് 46800 രൂപയില്‍ നിന്നു 24000 രൂപയായി കുറച്ചു.സര്‍വകലാശാലയുടെ ഒന്നാംഘട്ട ശില്‍പശാല സെപ്തംബര്‍ അവസാനം സംഘടിപ്പിക്കും. എ നിശാന്തിനെ കോ-ഓഡിനേറ്ററായും വിഷയ വിദഗ്ദരായ നാലുപേരെ സര്‍വകലാശാലയ്ക്കു പുറത്തുനിന്നും ഉള്‍പ്പെടുത്തി നേതൃകമ്മിറ്റി രൂപീകരിക്കും.ആക്ഷേപവിധേയരായവരെ ഒഴിവാക്കി മൂന്നുവീതം ഡീന്‍മാരെയും വിദ്യാഭ്യാസ വിചക്ഷണരെയും ഉള്‍പ്പെടുത്തി ഗവേഷണ കൗണ്‍സില്‍ പുനസംഘടിപ്പിച്ചു. വിദൂര വിദ്യാഭ്യാസ എംകോം പരീക്ഷാ പ്രഖ്യാപനം വൈകിയ വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഡോ. വി പി പി മുസ്്തഫ കണ്‍വീനറും എ നിശാന്ത് അംഗവുമായി സമിതിയെ നിയോഗിച്ചു. സര്‍വകലാശാലതല ക്യാംപുകളിലും അന്തര്‍ സര്‍വകലാശാല ചാംപ്യന്‍ഷിപ്പിനും പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്കും മറ്റുമുള്ള ഫുഡ് അലവന്‍സ്, കിറ്റ് അലവന്‍സ് എന്നിവ വര്‍ധിപ്പിച്ചു.സര്‍വകലാശാല വൈസ് ചാന്‍സിലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പുനസംഘടിപ്പിച്ചു. കമ്മിറ്റിയിലേക്ക് സിന്‍ഡിക്കേറ്റ് പ്രതിനിധിയായി ചരിത്രകാരനും എംജി സര്‍വകലാശാല മുന്‍ വിസിയുമായ ഡോ. രാജന്‍ ഗുരുക്കളെ നിര്‍ദേശിക്കാന്‍ തീരുമാനിച്ചു. യുജിസിയുടെ പുതിയ റഗുലേഷനിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പുനസംഘടന. സര്‍വകലാശാലകള്‍ക്കു കീഴിലുള്ള കോളജുകളില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന സിന്‍ഡിക്കേറ്റ് അഭിപ്രായം സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാനും തീരുമാനിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss