|    Apr 21 Sat, 2018 12:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആയുധ ഇടപാട്: കരിമ്പട്ടിക പുനപ്പരിശോധിക്കും

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട് കരിമ്പട്ടികയിലുള്ള കമ്പനികളുടെ പേരുകള്‍ പ്രതിരോധ മന്ത്രാലയം പുനപ്പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് മുന്‍ സര്‍ക്കാരുകളുടെ കാലത്ത് കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനികളെക്കുറിച്ച് പുനപ്പരിശോധന നടത്തുന്നതെ—ന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. പുതുക്കിയ നയമനുസരിച്ച് പുതിയ പട്ടിക തയ്യാറാക്കും. സൈനിക വൃത്തങ്ങളുടെ അസന്തുഷ്ടി കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 12 കമ്പനികളെയാണ് കരിമ്പട്ടികയില്‍ പെടുത്തിയത്. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട സിംഗപ്പൂര്‍ ടെക്‌നോളജീസ് പോലുള്ള സ്ഥാപനങ്ങള്‍ പട്ടികയില്‍നിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇത്തരം നിരോധിച്ച കമ്പനികളുമായും ഇടപാടുകള്‍ നടത്താമെന്നാണ് സര്‍ക്കാരിന്റെ പുതിയ നയം. ദേശീയ സുരക്ഷാ മാനദണ്ഡത്തോടെയും സൈനിക കേന്ദ്രങ്ങളുടെ സമ്മതത്തോടെയും മറ്റു നിബന്ധനകള്‍ പാലിച്ചുമായിരിക്കും ഇടപാടുകള്‍ നടത്തുന്നതെന്നും പുതിയ നയത്തില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss