|    Mar 28 Tue, 2017 11:35 pm
FLASH NEWS

ആയുധശേഷിയെ പരിഹസിച്ച് കട്ജു

Published : 24th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആയുധശേഷിയെ പരിഹസിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തിലെ ഏറ്റവും മികച്ച സായുധസേനയാണ് ഇന്ത്യയുടേതെന്ന ചിലരുടെ വാദം പരിഹാസ്യമാണെന്നും വിരലിലെണ്ണാവുന്ന എതാനും അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഞൊടിയിടയില്‍ ഇല്ലാതാക്കാവുന്നതേയുള്ളൂ നമ്മുടെ വ്യോമസേനയും ടാങ്കുകളും പീരങ്കിപ്പട്ടാളവുമെന്നും കട്ജു പറഞ്ഞു. അത്തരമൊരു ആക്രമണമുണ്ടായാല്‍ ആരാണ് ആക്രമിച്ചതെന്നു മനസ്സിലാവും മുമ്പ് സൈനികര്‍ മരിച്ചിട്ടുണ്ടാവും; ഇസ്രായേലികള്‍ 1967ല്‍ സീനായ് മരുഭൂമി ആക്രമിച്ചപ്പോള്‍ ഈജിപ്തുകാര്‍ ചെയ്തതുപോലെയോ ഓപറേഷന്‍ ഡെസേര്‍ട്ട് സ്‌റ്റോമുണ്ടായപ്പോള്‍ ഇറാഖികള്‍ ചെയ്തതുപോലെയോ സൈനികര്‍ക്ക് ഓടേണ്ടിവരും; നാവികസേനയിലെ നാവികര്‍ക്ക് മീനുകളോടൊപ്പം ഉറങ്ങേണ്ടിവരും- അദ്ദേഹം പരിഹസിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശയുദ്ധോപകരണങ്ങള്‍ വാങ്ങുന്നത് ഇന്ത്യയാണ്. ഇവ വില്‍ക്കുന്ന പാശ്ചാത്യരാജ്യങ്ങള്‍ അവരുടെ സേന ഉപയോഗിക്കുന്ന ഏറ്റവും നൂതനമായ ആയുധങ്ങള്‍ നമുക്കു തരില്ല.  ഇപ്പോഴും കൂടുതലായി ആശ്രയിക്കുന്നത് റഷ്യന്‍, സ്വീഡിഷ് (ബൊഫോഴ്‌സ്), ബ്രിട്ടിഷ്, അമേരിക്കന്‍ തോക്കുകളാണ്. ഈ ആയുധങ്ങളൊന്നും ചൈന ഉപയോഗിക്കുന്നവയുടെ അടുത്തുപോലുമെത്തില്ല. പാവം പാകിസ്താനോട് പോരാടാന്‍ മാത്രമേ അവകൊണ്ട് സാധിക്കൂ.
മികച്ച ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും ഇന്ത്യക്കുണ്ട്, (മിക്കവരും പാശ്ചാത്യരാജ്യങ്ങളിലേക്ക് കുടിയേറുന്നുവെങ്കിലും). എന്നാല്‍ നമ്മള്‍ സ്വന്തമായി ആയുധങ്ങള്‍ ഉണ്ടാക്കിയാല്‍ പടിഞ്ഞാറന്‍ ആയുധക്കച്ചവടക്കാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനാവില്ലല്ലോ. അതിനാല്‍ നാം അവ ഉണ്ടാക്കില്ല. നമ്മുടെ ശ്രമങ്ങളെ അട്ടിമറിക്കാന്‍ നിരവധി മാര്‍ഗങ്ങളുമുണ്ട്. കൈക്കൂലിയാണ് ഇതില്‍ പ്രധാനം- കട്ജു ചൂണ്ടിക്കാട്ടി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day