|    Sep 19 Wed, 2018 1:10 pm
FLASH NEWS

ആയുധശേഖരം ഭീതിയുയര്‍ത്തുന്നതെന്ന്

Published : 29th August 2018 | Posted By: kasim kzm

ഇരിട്ടി: നഗരമധ്യത്തില്‍ ആയിരക്കണക്കിന് ജനങ്ങളെത്തുന്ന ബസ് സ്റ്റാന്റ് പരിസരത്തെ മുസ്്‌ലിം ലീഗ് ഓഫിസായ സിഎച്ച് സൗധത്തിലുണ്ടായ വന്‍ ബോംബ് സ്‌ഫോടനവും പിന്നീട് പോലിസ് ഓഫിസില്‍ നിന്ന് കണ്ടെടുത്ത ബോംബുകള്‍ അടക്കമുള്ള വന്‍ ആയുധശേഖരവും കടുത്ത ഭീതിയും ആശങ്കയുണ്ടാക്കുന്നുവെന്ന് സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റി പ്രസ്താവിച്ചു.
സ്‌ഫോടനത്തെ തള്ളിപ്പറഞ്ഞും വ്യാജപ്രചാരണം നടത്തിയും ഏതാനും ലീഗ് നേതാക്കള്‍ തുടക്കം മുതല്‍ കാട്ടിയ വെപ്രാളം ദുരൂഹമാണ്. ബോംബ് സ്‌ഫോടനത്തിലും മാരകായുധ ശേഖരമടക്കുള്ള കാര്യങ്ങളിലും സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടണം.
നാടിന്റെ ഭീതിയകറ്റാന്‍ പോലിസ് അടിയന്തര നടപടി സ്വീകരിക്കണം. ലീഗിന്റെ അക്രമ സന്നാഹങ്ങളില്‍ ജനാധിപത്യവിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ഏരിയാ സെക്രട്ടറി ബിനോയ് കുര്യന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. കെ ശ്രീധരന്‍, അഡ്വ. ബിനോയ് കുര്യന്‍, പി പി ഉസ്മാന്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss