|    Jan 25 Wed, 2017 5:10 am
FLASH NEWS

ആയുധശേഖരം പിടികൂടി; ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 19th October 2016 | Posted By: Abbasali tf

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി ആയിക്കരയില്‍ വീട്ടില്‍നിന്ന് ആയുധശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. രഹസ്യവിവരത്തെ തുടര്‍ന്ന് സിറ്റി സിഐ കെ വി പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് ആയിക്കര പൂവളപ്പിലെ മോരിന്റകത്ത് ഹൗസില്‍ ആശിഖി(35)ന്റെ വീട്ടിലെ മച്ചിന്‍പുറത്തു നിന്ന് മാരകായുധങ്ങള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം. ഒരു എസ് കത്തി, വലിയ വാള്‍, ചെറിയ വാള്‍, ഇടിക്കട്ട, ഇരുമ്പുവടി, ആറു ചെറുകത്തികള്‍, സൈക്കിള്‍ ചെയിന്‍ എന്നിവയാണിവ. കഴിഞ്ഞ ബിജെപി ഹര്‍ത്താല്‍ ദിനത്തില്‍ സിറ്റി സെന്‍ട്രലില്‍ എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് എം ഫാറൂഖിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കട്ട റഊഫിന്റെ കൂട്ടാളിയാണ് പിടിയിലായ ആഷിഖ്. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പ് സമയത്ത് കസാനക്കോട്ടയിലുണ്ടായ സംഘട്ടനത്തിനു പിന്നാലെ എസ്ഡിപിഐ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവിയുടെ വീടാക്രമിച്ച കേസിലെ പ്രതി കൂടിയാണ് ആശിഖ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക