|    Apr 25 Wed, 2018 2:53 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആയുധവുമായി ഘോഷയാത്ര നടത്താന്‍ രാമന്‍ ആവശ്യപ്പെട്ടുവോ: മമത

Published : 27th March 2018 | Posted By: kasim kzm

കൊല്‍ക്കത്ത: രാമനവമിയോടനുബന്ധിച്ച് ഉടലെടുത്ത സംഘര്‍ഷം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശം നല്‍കി. ഘോഷയാത്രകളില്‍ ആയുധങ്ങളുമായി പങ്കെടുക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ആയുധവുമായി ഘോഷയാത്ര നടത്താന്‍ രാമന്‍ ആവശ്യപ്പെട്ടോ എന്ന് മമത ചോദിച്ചു
രാമനവമിയോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുധമേന്തിയുള്ള ഘോഷയാത്രകള്‍ നടന്നിരുന്നു. ആയുധമേന്തിയുള്ള ഘോഷയാത്രകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചു പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss