|    Dec 13 Thu, 2018 4:39 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ആയുധവിലക്ക് വേണമെന്ന് ആംനസ്റ്റി

Published : 29th April 2018 | Posted By: kasim kzm

ലണ്ടന്‍: ഇസ്രായേലിനെതിരേ അന്താരാഷ്ട്ര ആയുധവിലക്ക് പ്രഖ്യാപിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍. ഗസയില്‍ ഇസ്രായേല്‍ തുടരുന്ന യുദ്ധക്കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ആംനസ്റ്റി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇസ്രായേല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരുടെ കാലുകളില്‍ ഗുരുതര പരിക്കുണ്ടെന്ന് ഗസസിറ്റിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചതായി മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഒരുമാസത്തിനിടെ 42 ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായ സംഭവത്തില്‍ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ (യുഎന്‍എച്ച്‌സിആര്‍) സെയ്ദ് റഅദ് അല്‍ ഹുസയ്‌നിന്റെ ഔദ്യോഗിക പ്രതികരണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിന് ഇസ്രായേലിനു ബാധ്യതയുള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവന്‍ നഷ്ടപ്പെടുന്നത് ദയനീയമാണ്. പ്രക്ഷോഭകര്‍ക്കുനേര്‍ക്ക് കനത്ത ആയുധപ്രയോഗമാണ് സൈന്യം നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss