|    Feb 27 Mon, 2017 12:42 pm
FLASH NEWS

ആയുധങ്ങള്‍ കണ്ടെടുത്തു; പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു

Published : 25th October 2016 | Posted By: SMR

കായംകുളം: വെട്ടുകേസിലെ പ്രതിയെ പിടികൂടാനെത്തിയ എഎസ്‌ഐ ഉള്‍പ്പടെയുള്ള പോലിസ് സംഘത്തെ പ്രതിയുടെ പിതാവ് മാരകായുധങ്ങളുമായി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കുവേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. വെട്ടുകേസിലെ രക്ഷപ്പെട്ട പ്രതി കുറ്റിത്തെരുവ് ദേശത്തിനകം കാട്ടിരേത്ത് തെക്കേതില്‍ ഉണ്ണികൃഷ്ണന്‍ പോലി സിനെ ആക്രമിച്ച ഇയാളുടെ പിതാവ് ചെത്തുതൊഴിലാളിയായ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കുവേണ്ടിയാണ് തിരച്ചില്‍ ശക്തമാക്കിയത്. പ്രതികള്‍ ഒളിവില്‍ താമസിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലിസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. പോലിസിനെ ആക്രമിക്കാന്‍ പ്രതി ഉപയോഗിച്ച ഇരുമ്പ് പൈപ്പ്, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങള്‍ പോലിസ് ഇന്നലെ സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു. എന്നാല്‍ എഎസ് ഐയെ കുത്താന്‍ ഉപയോഗിച്ച കള്ള് ചെത്തുന്ന തേര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആലപ്പുഴയില്‍ നിന്നും ശീതളിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ആലപ്പുഴ എസ്പിയുടെ നിര്‍ദേശ പ്രകാരം കായംകുളം സി ഐ സദന്‍ഥെനേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ്  പ്രതികള്‍ക്കു വേണ്ടി പോലിസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. കരീലക്കുളങ്ങര പോലിസ് സ്റ്റേഷനിലെ എ എസ് ഐ സിയാദ് സിവില്‍ പോലിസ് ഓഫിസര്‍മാരായ ഇക്ബാല്‍, സതീഷ്, എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരം വെട്ടേറ്റത് സിപിഒ രാജേഷിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ എഎസ്‌ഐ സിയാദിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ പോലിസുകാരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്  ഞായറാഴ്ച  വൈകുന്നേരം അഞ്ചരയോടെ കുറ്റിത്തെരുവ് ദേശത്തിനകത്ത് വച്ചാണ് പോലിസിന് നേരെ ആക്രമണം ഉണ്ടായത് മൂന്നു മുമ്പ് ദിവസം കടത്തിണ്ണയില്‍ നിന്ന രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായിരുന്നു  ഉണ്ണികൃഷ്ണന്‍ ഇയാള്‍ സ്ഥലത്ത് ഉണ്ടെന്നറിഞ്ഞാണ് പോലിസ് സംഘം എത്തിയത്. വഴിയില്‍ വച്ച് പ്രതിയെ കണ്ട പോലിസ് ഇയാളെ പിടികൂടി ജീപ്പില്‍ കയറ്റി എന്നാല്‍ ഇയാള്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു ഓടി കൂടിയ നാട്ടുകാരില്‍ ചിലര്‍ പ്രതിയെ രക്ഷപ്പെടുത്താന്‍ വേണ്ടി പോലിസിനെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ പോലിസ് ബലപ്രയോഗത്തിലൂടെ പ്രതിയെ വിലങ്ങുവച്ച് വാഹനത്തില്‍ കയറ്റി ഈ സമയമാണ് സ്ഥലത്ത് എത്തിയ പ്രതിയുടെ അച്ഛന്‍ ചെത്ത് തൊഴിലാളി യായ ഗോപാലകൃഷ്ണന്‍ പോലിസിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. മകനെ ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട്  കമ്പി വടികൊണ്ട് പോലിസുകാരന്‍ ഇക്ബാലിന്റെ തലയ്ക്കടിച്ച് വീഴ്ത്തുകയും  തടയാന്‍ എത്തിയ എഎസ്‌ഐ സിയാദിനെ കള്ള് ചെത്താന്‍ ഉപയോഗിക്കുന്ന തേര്‍ ഉപയോഗിച്ച് നെഞ്ചത്ത് കുത്തുകയുമായിരുന്നു, തേര്‍ തെറിച്ചുവീണപ്പോള്‍ ഇയാളെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച പോലിസുകാരന്‍ സതീശനെ വെട്ടുകത്തി ഉപയോഗിച്ച് ഇയാള്‍ വെട്ടി പിന്നീട് പോലിസുകാരന്‍ രാജേഷിനെയും ഇയാള്‍ മര്‍ദിച്ചു ആയുധവുമായി ഇയാള്‍ വീണ്ടും പാഞ്ഞടുത്തപ്പോള്‍ പോലിസുകാര്‍ സമീപത്തെ വീടുകളില്‍ അഭയം തേടി. ഈ സമയം വിലങ്ങുമായി പ്രതിയും സ്‌കൂട്ടറില്‍ പോലീസിനെ ആക്രമിച്ച പ്രതിയുടെ പിതാവും രക്ഷപ്പെടുകയായിരുന്നു പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒളിവില്‍ പോയ ഗോപാലകൃഷ്ണന്‍ മുമ്പ് നിരവധി കേസിലെ പ്രതിയാണന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു ഒരാള്‍ ഒറ്റയ്ക്ക് നിന്ന് നാലു പോലിസുകാരെ പട്ടാപ്പകല്‍ നേരിട്ടത് പോലിസിനും മാനക്കേടായി. അതിനാല്‍ പ്രതിയെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് പോലിസ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day