|    Dec 14 Thu, 2017 7:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആയുധങ്ങളുമായി പിടിയിലായ മലയാളി യുവാക്കളെ ചോദ്യംചെയ്തു

Published : 14th October 2016 | Posted By: SMR

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ആയുധങ്ങളുമായി പിടിയിലായ മലയാളി യുവാക്കളെ കൊല്‍ക്കത്തയില്‍ കേരള പോലിസ് സംഘം ചോദ്യംചെയ്തു. മഞ്ചേശ്വരം പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണു യുവാക്കളെ ചോദ്യംചെയ്തത്.
രണ്ട് 7 എംഎം പിസ്റ്റളുകളുമായി കൊല്‍ക്കത്ത നോര്‍ത്ത് പോര്‍ട്ട് പോലിസാണ് മലയാളികളായ അബൂബക്കര്‍ സിദ്ദീക്ക്, ഷിഹാബുദ്ദീന്‍ എന്ന ഹാരിസ് എന്നിവരെ പിടികൂടിയത്. ഇരുവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മംഗളൂരു ആസ്ഥാനമായ അധോലോക സംഘത്തിന്റെ ഭാഗമെന്നു സംശയിക്കുന്ന ഇരുവരും ആയുധങ്ങള്‍ വാങ്ങാനായാണ് കൊല്‍ക്കത്തയിലെത്തിയതെന്നാണു വിവരം. കുറ്റകൃത്യ പശ്ചാത്തലമുള്ള ഇരുവരും നഗരത്തിലെത്തിയതെന്തിനാണെന്നും അന്വേഷിക്കുന്നതായും പോലിസ് പറഞ്ഞു. ഐഎസ് പോലുള്ള സംഘടനകളുമായി ഇവര്‍ക്കു ബന്ധമുണ്ടോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക