|    Jul 27 Thu, 2017 8:17 pm
FLASH NEWS

ആയുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 12th October 2016 | Posted By: Abbasali tf

അഞ്ചരക്കണ്ടി: ബാവോഡ് പരിവാരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനില്‍നിന്ന് ആയുധങ്ങള്‍ പിടികൂടി. കുഞ്ഞി തുണ്ടിയില്‍ മഹേഷിന്റെ പക്കല്‍നിന്ന് വടിവാള്‍, സ്റ്റീല്‍ ബോംബ് എന്നിവയാണു പിടിച്ചെടുത്തത്. ആര്‍എസ്എസ് ശാഖാ കേന്ദ്രത്തിനടുത്ത് ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. വാളാങ്കിച്ചാലില്‍ സിപിഎം പടുവിലായി ലോക്കല്‍ കമ്മറ്റിയംഗം കെ മോഹനന്‍ വെട്ടേറ്റ് മരിച്ചതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ പോലിസ് പട്രോളിങ് ശക്തമാക്കിയിരുന്നു. ചക്കരക്കല്‍ എസ്‌ഐ പി ബിജുവിന്റെ നേതൃത്വത്തില്‍ പട്രോളിങ് നടത്തവെയാണ് പരിവാരത്ത് സംശയാസ്പദമായ നിലയില്‍ കുറേയാളുകള്‍ കൂട്ടത്തോടെ നില്‍ക്കുന്നത് കണ്ടത്. പോലിസിനെ കണ്ടയുടനെ ഇവര്‍ ഓടാന്‍ ശ്രമിച്ചു. ഇതിനിടെയാണ്  മഹേഷിനെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ശാഖാ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ ഇരുമ്പുദണ്ഡും ലഭിച്ചു. വാളാങ്കിച്ചാലില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക