|    Mar 24 Fri, 2017 3:50 pm
FLASH NEWS

ആയുധക്കടത്ത്: ജുന്‍ദാലിന് ജീവപര്യന്തം

Published : 3rd August 2016 | Posted By: SMR

മുംബൈ: 2006ലെ ഔറംഗബാദ് ആയുധക്കടത്ത് കേസില്‍ ലശ്കറെ തൊയ്യിബ പ്രവര്‍ത്തകനെന്ന് ആരോപിക്കപ്പെടുന്ന അബു ജുന്‍ദാല്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കു ജീവപര്യന്തം. മഹാരാഷ്ട്രയിലെ പ്രത്യേക മകോക്ക കോടതിയാണു ശിക്ഷ പ്രഖ്യാപിച്ചത്. മറ്റു രണ്ടു പ്രതികള്‍ക്ക് 14ഉം മൂന്നുപേര്‍ക്ക് എട്ടുവര്‍ഷം വീതവും തടവുശിക്ഷ വിധിച്ചു.
സയ്യിദ് സാബീഉദ്ദീന്‍ അന്‍സാരി എന്ന അബു ജുന്‍ദാല്‍ 2008ലെ മുംബൈ ആക്രമണത്തിന്റെ മൂഖ്യ സൂത്രധാരനാണെന്നാണ് പോലിസ് ഭാഷ്യം. ആയുധക്കടത്ത് കേസില്‍ 22 പ്രതികളാണ് ഉണ്ടായിരുന്നത്. 12 പേരെ കുറ്റക്കാരെന്നു കണ്ടെത്തി. എട്ടുപേരെ വിട്ടയച്ചു. ഒരാള്‍ മാപ്പുസാക്ഷിയായിരുന്നു. മറ്റൊരാള്‍ ഒളിവിലാണ്. 2002ലെ ഗുജറാത്ത് വംശഹത്യയുടെ പ്രതികാരമെന്നോണം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി, വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ തുടങ്ങിയവരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
2006 മെയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ്  പ്രതികളെ പിടികൂടിയത്. 30 കിലോ ആര്‍ഡിഎക്‌സും 10 എകെ 47 തോക്കുകളും 3,200 ബുള്ളറ്റുകളും പിടിച്ചെടുത്തതായാണു പോലിസിന്റെ അവകാശവാദം.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക