|    Apr 27 Fri, 2018 12:29 pm
FLASH NEWS
Home   >  National   >  

ആയുധം കൈവശം വെക്കാന്‍ അനുമതി വേണം:ഗോരക്ഷാ പ്രവര്‍ത്തകര്‍

Published : 20th September 2016 | Posted By: mi.ptk

cow

ഗുര്‍ഗോണ്‍: ആയുധങ്ങള്‍ കൈവശം വെക്കാനുള്ള ലൈസന്‍സ് നല്‍കണമെന്ന് ഗോരക്ഷാ പ്രവര്‍ത്തകര്‍. ആയുധങ്ങള്‍ കൈവശമുള്ള പശുക്കടത്തുകാരില്‍ നിന്നും ഭീഷണിയുണ്ടെന്നും ഇവരെ നേരിടാന്‍ ആയുധം വേണമെന്നുമാണ് ഹരിയാനയിലെ ഗോരക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രാത്രിസമയങ്ങളില്‍ പശുവുമായി പോകുന്നവരെ തടയുമ്പോള്‍ ആയുധവുമായി അവര്‍ തങ്ങളെ ആക്രമിക്കാറുണ്ടെന്നും നിരവധിതവണ വെടിയുണ്ടകളെ നേരിട്ടിട്ടുണ്ടെന്നുമാണ് ഗോരക്ഷാ പ്രവര്‍ത്തകരുടെ വിശദീകരണം. ആയുധം കൈവശം വക്കാനുള്ള ലൈസന്‍സ് ആവശ്യപ്പെട്ട് ഒരുവര്‍ഷം മുമ്പ് ഗോരക്ഷക് നേതാവ് ധര്‍മേന്ദ്രയാദവ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും ലൈസന്‍സ് ലഭിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയെകണ്ട് സഹായം അഭ്യര്‍ത്ഥിക്കാനാണ് ധര്‍മ്മേന്ദ്രയാദവിന്റെ തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss