|    Feb 20 Tue, 2018 9:35 am
FLASH NEWS

ആയിഷ ഉമ്മയുടെ ദുരൂഹമരണം; പ്രതികള്‍ പിടിയില്‍

Published : 27th December 2017 | Posted By: kasim kzm

കൊയിലാണ്ടി: ഊരള്ളൂരിലെ പുതുശ്ശേരി പറമ്പത്ത് ആയിഷ ഉമ്മയുടെ ദുരൂഹമരണത്തില്‍ രണ്ടു പേരെ പോലിസ് അറസ്റ്റു ചെയ്തു. കൊല നടത്തിയ പ്രായപൂര്‍ത്തിയാകാത്തയാളും മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ച പിതാവുമാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 7നാണ് ആയിഷ ഉമ്മയെ കാണാതായത്. 8ന് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. അന്ന് വൈകീട്ട് അഞ്ചിന് മൃതദേഹം വീടിനു ഒരു കിലോമീറ്റര്‍ അകലെ ചങ്ങനാരിതാഴെയുള്ള വയലില്‍ കണ്ടെത്തുകയായിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
പ്രായപൂര്‍ത്തിയാവാത്തയാള്‍ ആയിഷ ഉമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും പിതാവിന്റെ സഹായത്തോടെ മൃതദേഹം ഒളിപ്പിക്കുകയുമായിരുന്നു. വടകര എസ്പി പുഷ്‌കരന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി പ്രേംകുമാറിന്റെ നിര്‍ദേശപ്രകാരം സിഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ എസ്‌ഐ സി കെ രാജേഷ് തുടങ്ങിയവരാണ് കേസന്വേഷിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss