|    Jul 21 Sat, 2018 8:49 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആയിഷയെ നിര്‍ബന്ധിച്ച് മതം മാറ്റിയ ഹിന്ദുത്വ ഗൂഢാലോചന അന്വേഷിക്കണം: പോപുലര്‍ ഫ്രണ്ട്

Published : 22nd September 2017 | Posted By: fsq

 

കോഴിക്കോട്: സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം സ്വീകരിക്കുകയും ഇസ്‌ലാം പഠിക്കാന്‍ സൗകര്യം ചെയ്യണമെന്നു കോടതി ഉത്തരവിടുകയും ചെയ്ത ആതിര എന്ന ആയിഷയെ നിര്‍ബന്ധിച്ച് മതം മാറ്റിയ ഹിന്ദുത്വ ഗൂഢാലോചന അന്വേഷിക്കണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് ആതിര മുസ്‌ലിമാവുന്നത്. പ്രലോഭനങ്ങളോ ഭീഷണിയോ അതിന്റെ പിറകിലില്ലെന്ന് ആതിര ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖാമൂലം ബോധിപ്പിച്ചതാണ്. ഇതുസംബന്ധിച്ച് ആയിഷ നല്‍കിയ കത്ത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചതുമാണ്. മകളെ കാണാനില്ലെന്നു പറഞ്ഞ് അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച ഹൈക്കോടതിയിലും ഇതേ നിലപാട് ആയിഷ ആവര്‍ത്തിച്ചതാണ്. ഇസ്‌ലാം അനുസരിച്ച് ജീവിക്കാനും ഇസ്‌ലാം പഠിക്കാനും സൗകര്യം ചെയ്യണമെന്ന ഉപാധികളോടെയാണ് ആയിഷയെ മാതാപിതാക്കള്‍ക്കൊപ്പം വിടുന്നത്. എന്നാല്‍, ഹിന്ദുത്വ സംഘടനകള്‍ ഇടപെട്ട് ആയിഷയെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പീഡനകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഭയത്തിന്റെയും നിരാശയുടെയും പ്രതിഫലനം മാധ്യമങ്ങളുടെ മുമ്പിലെത്തിയ ആതിരയുടെ മുഖത്തു കാണാം. ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ പോലും പൊതുഇടത്തില്‍ നടത്താനുള്ള ധൈര്യം ആര്‍എസ്എസിന് ഉണ്ടായില്ലെന്നത് സംഘപരിവാരത്തിന്റെ ഭീരുത്വമാണ് വ്യക്തമാക്കുന്നത്. തങ്ങളുടെ പീഡനകേന്ദ്രത്തില്‍ കൊണ്ടുപോയി നിരന്തര പീഡനങ്ങള്‍ക്കൊടുവില്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ ആതിരയെ ഹാജരാക്കിയവര്‍ക്ക് സമാന പശ്ചാത്തലത്തില്‍ കഴിയുന്ന ഹാദിയയെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ കൊണ്ടുവരാനുള്ള ധൈര്യമുണ്ടോ എന്നു സത്താര്‍ വെല്ലുവിളിച്ചു. ഇസ്‌ലാം പഠിക്കാന്‍ സൗകര്യം ചെയ്യണമെന്ന കോടതിവിധി അട്ടിമറിച്ച് ആയിഷയെ നിര്‍ബന്ധിച്ച് മതം മാറ്റിയ ഹിന്ദുത്വ ഗൂഢാലോചന അന്വേഷിക്കണമെന്നും ആയിഷയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss