|    Aug 14 Tue, 2018 9:10 pm
FLASH NEWS

ആയിരത്തിലധികം മുളത്തൈകള്‍ ഒരുവര്‍ഷം നട്ട് നൈന ഫെബിന്‍

Published : 4th August 2018 | Posted By: kasim kzm

പട്ടാമ്പി: വീടുകള്‍തോറും മുളംതൈകള്‍ വച്ചുപിടിപ്പിക്കാനുള്ള പദ്ധതിയുമായി ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി നൈന ഫെബിന്‍.’മുള, പ്രകൃതിയും ജീവതാളവും’എന്ന ആശയപ്രചാരണവുമായാണ് കൊപ്പം ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനി നൈന ഫെബിന്റെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനം.
പദ്ധതിയുടെ ഉദ്ഘാടനം പട്ടാമ്പി താലൂക്കില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ കെഎസ്ബിഎ തങ്ങള്‍, തഹസില്‍ദാര്‍ കാര്‍ത്ത്യായനി ദേവി, ഭൂരേഖ തഹസില്‍ദാര്‍ സുനില്‍ മാത്യു എന്നിവര്‍ക്ക് മുളംതൈകള്‍ നല്‍കി നിര്‍വഹിച്ചു. വിവിധങ്ങളായ മുളകള്‍ വീടുകള്‍ തോറും നല്‍കി പരിപാലിക്കേണ്ട രീതിയും മറ്റും പരിചയപ്പെടുത്തിയാണ് നൈന ഫെബിന്‍ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ പിറന്നാള്‍ദിനംമുതല്‍ ഒരുവര്‍ഷക്കാലയളവിനുള്ളില്‍ വിവിധ സ്ഥലങ്ങളിലായി 1001 മുളംതൈകള്‍ നട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇത്തവണ മറ്റൊരു പിറന്നാള്‍ ദിനത്തില്‍ വീടുകളിലേക്കു മുളംതൈകള്‍ നല്‍കിയുള്ള പദ്ധതി നടപ്പാക്കുന്നത്.
നഴ്‌സറികളില്‍ നിന്നും മറ്റുമായാണ് ആവശ്യത്തിനുള്ള മുളംതൈകള്‍ വാങ്ങുന്നത്. ഗായികയും കലാകാരിയുമായ നൈന തന്റെ മ്യൂസിക് ബാ ന്‍ഡായ ‘ഒച്ച ദി ബാംബൂ സെയിന്റു’മൊത്ത് കലാപരിപാടികള്‍ അവതരിപ്പിച്ചാണു മുളംതൈകള്‍ വാങ്ങാനാവശ്യമായ പണം കണ്ടെത്തുന്നത്. ബിലാത്തി മുള, ഓടന്‍ മുള, നാടുകാണി കല്ലന്‍ മുള, ബുദ്ധമുള തുടങ്ങിയ ഇനങ്ങളാണ് വീടുകളില്‍ നല്‍കുന്നത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിക്കയച്ച കത്തിന് സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നൈന കരസ്ഥമാക്കിയിരുന്നു. മാതൃഭൂമിയുടെ സീഡ് കൊപ്പം സ്‌കൂള്‍ തല റിപോര്‍ട്ടര്‍ കൂടിയാണ് നൈന ഫെബിന്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss