|    Nov 18 Sun, 2018 1:19 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആയിരങ്ങള്‍ ബിജെപി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതായി എഎന്‍ഐ റിപോര്‍ട്ട്

Published : 18th February 2018 | Posted By: kasim kzm

മഹാദേവ്പൂര്‍: അരുണാചല്‍പ്രദേശില്‍ ആയിരങ്ങള്‍ ബിജെപി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. അരുണാചല്‍പ്രദേശിലെ നാമായി ജില്ലയിലെ ലെകാങ് നിയമസഭാമണ്ഡലത്തിലാണ് സംഭവം. അരുണാചല്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തകം സഞ്‌ജോയ് ഇതിനെ വിശേഷിപ്പിച്ചത്, അരുണാചലിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടിയുള്ള ജനങ്ങളുടെ ഉയിര്‍ത്തെഴുന്നേ ല്‍പ്പ് എന്നാണ്.
‘വലിയ ജനസംഖ്യയുള്ള ലെകാങിന്റെ വിക—സനത്തിനു വേണ്ടി ഒരുമിച്ചുനില്‍ക്കണമെന്ന ആഹ്വാനമാണിത്. ബിജെപി വിട്ടവരില്‍ ഭൂരിപക്ഷവും യുവജനങ്ങളാണ്. പ്രദേശത്തെ ബിജെപി നേതാവ് പലതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടും അദ്ദേഹത്തിനു ലഭിച്ച വോട്ടുകള്‍ക്ക് ഒട്ടും വിലകല്‍പിച്ചില്ല. അതാണ് ഈ ഭയാനകമായ ജീവിതസാഹചര്യത്തിനു കാരണം- അദ്ദേഹം പറഞ്ഞു.
സമൂഹത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് സമൂഹത്തെ ഐക്യപ്പെടുത്തുകയും ഗാന്ധിയന്‍ ആദര്‍ശം ഉള്‍ക്കൊണ്ട് അഹിംസയില്‍ അടിയുറച്ച സമരത്തിനു തയ്യാറെടുക്കുകയുമാണെന്നു പറഞ്ഞു. അടുത്തിടെ നടന്ന കോണ്‍ഗ്രസ് റാലിയില്‍ വച്ചായിരുന്നു ഇവര്‍ ബിജെപി വിടുന്നതായി പ്രഖ്യാപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss