|    Jun 25 Sun, 2017 4:07 am
FLASH NEWS

ആയിരം വീട് പദ്ധതി; കൊണ്ടോട്ടി നഗരസഭയില്‍ 15 കോടിയുടെ പദ്ധതിക്ക് അംഗീകാരം

Published : 4th November 2016 | Posted By: SMR

കൊണ്ടോട്ടി: നഗരസഭയില്‍ വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനായി ആയിരം വീട് അടക്കം 15 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. പ്രധനമന്ത്രി ആവാസ് യോജന, സ്‌നേഹലയം ഫഌറ്റ്, 60 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് ചികില്‍സയും മരുന്നും നല്‍കുന്ന വയോമിത്രം പദ്ധതി, നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് ഉപയോഗവും തടയാന്‍ ടൗണില്‍ സിസി ടിവി സ്ഥാപിക്കല്‍ തുടങ്ങിയവയ്ക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കഷ്ടത അനുഭവിക്കുന്ന രോഗികളെ പരിചരിക്കുന്നതിനുവേണ്ട പരിരക്ഷ പദ്ധതി, വിഷരഹിത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നതിന് ഉണര്‍വ് പദ്ധതി, മുന്‍സിപ്പല്‍ ശാസ്ത്ര കേന്ദ്രം, ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചീക്കോട് കുടിവെള്ള പദ്ധതിയില്‍ കൊണ്ടോട്ടി നഗരസഭയെ ഉള്‍പ്പെടുത്തുമെന്ന് ജലമന്ത്രി ഉറപ്പ് നല്‍കിയതായി നഗരസഭ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി പറഞ്ഞു. അതിനിടെ എംഎല്‍എ ടി വി ഇബ്രാഹീം ചീക്കോട് കുടിവെള്ള പദ്ധതി നഗരസഭയില്‍ ഉള്‍പ്പെടാതെ പോയപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെട്ടില്ലെന്നും അവസാനം നഗരസഭ മന്ത്രിയെ കണ്ട് കാര്യം സാധിച്ചെടുത്തപ്പോള്‍ എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് തന്റെ പേരിലാക്കുകയാണെും വാര്‍ഡ് കൗസിലറായ ചുക്കാന്‍ ബിച്ചു പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കൂനയില്‍ നഫീസ, വികസന സ്ഥിരംസമിതി ചെയര്‍മാന്‍ അഡ്വ. കെ കെ സമദ്, മുഹമ്മദ് ഷാ, അഹമ്മദ് കബീര്‍, പി അബ്ദുര്‍റഹ്മാന്‍ എന്ന ഇണ്ണി, ചുക്കാന്‍ ബിച്ചു, പുലാശ്ശേരി മുസ്തഫ, കെ കെ അസ്മാബി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക