|    Nov 13 Tue, 2018 6:53 am
FLASH NEWS

ആയിരം കഞ്ചാവുചെടികള്‍ പോലിസ് നശിപ്പിച്ചു

Published : 4th August 2018 | Posted By: kasim kzm

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ വീണ്ടും വന്‍കഞ്ചാവ് വേട്ട. ആയിരം കഞ്ചാവ് ചെടികള്‍ പോലിസ് വെട്ടി നശിപ്പിച്ചു. സത്യക്കല്ല് മലയുടെ അടിവാരത്ത് ഓല ഇടഞ്ഞാലി ഭാഗത്തായി ഉള്‍ക്കാട്ടിനുള്ളില്‍ മൂന്ന് തോട്ടങ്ങളിലായി ആയിരത്തോളം കഞ്ചാവ് ചെടികളാണു നശിപ്പിച്ചത്. ഒരു തോട്ടത്തില്‍ മൂന്ന് മാസത്തോളം വളര്‍ച്ചയായതും ബാക്കി രണ്ട് തോട്ടങ്ങളിലായി രണ്ട് മാസത്തോളം വളര്‍ച്ചയെത്തിയതുമായ കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.
അഗളി എഎസ്പി സുജിത്ത് ദാസിന്റെ നേതൃത്തത്തില്‍ തണ്ടര്‍ബോ ള്‍ട്ടും സ്‌ക്വാഡും ചേര്‍ന്നാണ് കഞ്ചാവ് തോട്ടം നശിപ്പിച്ചത്. കഴിഞ്ഞ മാസം പത്തിനു കുള്ളാട് മലയിലും ഇത്തരത്തില്‍ 5000 ത്തിലധികം വരുന്ന കഞ്ചാവ് ചെടികളുള്ള കഞ്ചാവ് തോട്ടം പോലിസ് നശിപ്പിച്ചിരുന്നു. അട്ടപ്പാടി മേഖലകളില്‍ ഉള്‍ക്കാടുകളില്‍ വന്‍തോതില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വരുന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് പോലിസ് പറഞ്ഞു.
കുള്ളാട് മലയില്‍ കഞ്ചാവ് തോട്ടം നശിപ്പിച്ചതിനെതിരേ നടത്തിയ ആരോപണങ്ങള്‍ കുപ്രചരണമാണെന്ന് ശരിവെക്കുന്നതാണ് ഇത് പോലുള്ള വനത്തിനകത്തെ കഞ്ചാവ് തോട്ടങ്ങള്‍. ചെമ്മണ്ണൂരില്‍ നിന്ന് നാല് മണിക്കൂറിലധികം നടന്ന് കോണകട്ടിഷോല, കുറിഞ്ചകണ്ടിമുതു, ഗോഞ്ചിമരകല്ല്,എന്നീ മലകള്‍ കടന്നാണ് സത്യക്കല്ല് മലയിലെത്തുക. ഓല ഇടഞ്ഞാലിയുടെ കിഴക്ക് ഭാഗത്താണ് കഞ്ചാവ് തോട്ടം കാണപ്പെട്ടത്.അട്ടപ്പാടി വനത്തില്‍ കഞ്ചാവില്ലന്ന വനം വകുപ്പിന്റെ വാദങ്ങള്‍ പൊള്ളയാണെന്ന് പോലിസും എക്‌സൈസും ഓരോ റെയ്ഡിലും തെളിയിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss