|    Feb 25 Sun, 2018 9:38 am

ആയിപ്പുഴ പുഴയോരത്ത് വന്‍ തോതില്‍ മാലിന്യം തള്ളുന്നു

Published : 13th May 2017 | Posted By: fsq

 

ഇരിക്കൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ഏക ആശ്രയമായ ആയിപ്പുഴ പുഴയുടെ തീരത്ത് വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാവുന്നു. ആയിപ്പുഴ ജുമാ മസ്ജിദിനും പാണലാട് റോഡ് ജങ്ഷനും സമീപത്താണ് മാലിന്യ നിക്ഷേപം. പുഴയില്‍ ജലവിതാനം തീരെ കുറവായതിനാല്‍ സമീപ പ്രദേശങ്ങളിലെ കിണറുകളിലെല്ലാം വെള്ളവും നന്നേകുറവാണ്. പുഴയില്‍ പടിഞ്ഞാറ് ഭാഗത്താണ് അല്‍പം വെള്ളമുള്ളത്. ഇവിടെയാണ് നാട്ടുകാര്‍ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്നത്. ഇതിനിടയിലാണ് പുഴയോരത്ത് മാലിന്യം നിക്ഷേപിക്കുന്നത്. ഇതിനടുത്താണ് കാളാമ്പാറ കുടിവെള്ള കിണറും പമ്പ് ഹൗസുമുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss