|    Aug 20 Sun, 2017 7:47 am
FLASH NEWS

ആയിക്കരയില്‍ മണല്‍ത്തിട്ടയിലിടിച്ച് ബോട്ട് തകര്‍ന്നു

Published : 7th August 2017 | Posted By: fsq

 

ആയിക്കര: ആയിക്കരയില്‍ മണല്‍ത്തിട്ടയിലിടിച്ച് മല്‍സ്യബന്ധന ബോട്ട് തകര്‍ന്നു.  ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ചെഗുവേര എന്ന ബോട്ടാണ് തകര്‍ന്നത്. ഹാര്‍ബറില്‍ മല്‍സ്യബന്ധനത്തിന് പോകാനായി നിര്‍ത്തിയിട്ടതായിരുന്നു. രാവിലെ ഹാര്‍ബറിലെത്തിയ മല്‍സ്യത്തൊഴിലാളികള്‍ ബോട്ടില്‍ വെള്ളം കയറിയനിലയില്‍ കാണുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്റെ അടിഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.  മറ്റു ബോട്ടുകളുടെ സഹായത്തോടെ കയര്‍കെട്ടി തകര്‍ന്ന ബോട്ട് കരയ്‌ക്കെത്തിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക