|    Nov 15 Thu, 2018 8:01 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ആയമാരുടെ ഗള്‍ഫ് ജോലിക്ക് പ്രത്യേക നിബന്ധനകള്‍

Published : 18th September 2017 | Posted By: shadina sdna


മസ്‌കത്ത്:  ഇന്ത്യക്കാരായ ആയമാരുള്‍പ്പെടെയുള്ള വീട്ട് ജോലിക്കാരെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൊണ്ട് വരുന്നതിനായി പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതായി മസ്‌കത്തിലെ ഇന്ത്യന്‍ എംബസ്സി വ്യക്തമാക്കി. വീട്ടു ജോലിക്കാരായ സ്ത്രീകളെ വിദേശ രാജ്യങ്ങളിലേക്ക് കൊണ്ട് വരണമെങ്കില്‍ നോര്‍ക്ക റൂട്ട്സ് അടക്കമുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ വഴി മാത്രമാണ് റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓവര്‍സീസ് ഡവലപ്പ്‌മെന്റ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്, ചെന്നൈയിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഉത്തര്‍ പ്രദേശ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍, ഓവര്‍സീസ് മാന്‍പവര്‍ കമ്പനി ആന്ധ്രപ്രദേശ്, തുലുങ്കാന മാന്‍പവര്‍ കമ്പനി എന്നീ സ്ഥാപനങ്ങള്‍ക്ക് വീട്ടു ജോലിക്കാരായ സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ഒമാനിലേക്ക് ജോലിക്കായി കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്ന സ്വകാര്യ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍  ഓരോ ആയമാരുടെ  സുരക്ഷക്കായി ബാങ്കില്‍ അവരുടെ പേരില്‍ 1100 ഒമാനി റിയാല്‍ നിക്ഷേപിക്കുകയും വേണം. ‘ഇ മിഗ്രേറ്റ്’  സിസ്റ്റം വഴിയല്ലാതെ ആയമാരെ വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് കൊണ്ട് വരുന്നത് നിയമ വിരുദ്ധമാണന്നും ഇന്ത്യന്‍ എംബസ്സി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss