|    Feb 23 Thu, 2017 4:12 am
FLASH NEWS

ആയങ്കടവ് പാലത്തിന്റെ നിര്‍മാണതടസ്സം നീങ്ങി; പ്രവൃത്തി പുതിയ കരാറുകാരന്‍ ഏറ്റെടുത്തു

Published : 29th October 2016 | Posted By: SMR

ആയങ്കടവ് പാലത്തിന്റെ നിര്‍മാണതടസ്സം നീങ്ങി; പ്രവൃത്തി പുതിയ കരാറുകാരന്‍ ഏറ്റെടുത്തു

പൊയിനാച്ചി: തറക്കല്ലിട്ടതിനു ശേഷം കരാറുകാരന്‍ പിന്മാറിയതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ആയങ്കടവ് പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ മുന്‍കൈയെടുത്താണ് അനിശ്ചിതത്വത്തിലായ നിര്‍മാണ പ്രവൃത്തി പുതിയ കരാറുകാരെ ഏല്‍പിച്ച് പുനരാരംഭിക്കാന്‍ നടപടി സ്വീകരിച്ചത്. ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പ്രഭാകരന്‍ കമ്മീഷന്‍ കാസര്‍കോട് പാക്കേജിലുള്‍പ്പെടുത്തിയാണ് പുല്ലൂര്‍-പെരിയ, ബേഡകം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആയങ്കടവ് പാലത്തിനു പദ്ധതി തയ്യാറാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു ടെന്‍ഡര്‍ നടപടികള്‍. എല്‍ഒപി കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനം പ്രവൃത്തി ഏറ്റെടുത്തെങ്കിലും തറക്കല്ലിടല്‍ ചടങ്ങല്ലാതെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലത്തിനു തറക്കല്ലിട്ടത്.പെരളടുക്കത്തെ പെരിയ ആയമ്പാറ റോഡുമായി ബന്ധിപ്പിച്ചാണ് വാവടുക്കം പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കുന്നത്. നിശ്ചിത കാലയളവില്‍ പ്രവൃത്തി ആരംഭിക്കാതെ കരാറുകാരന്‍ പിന്മാറിയതോടെ നിര്‍മാണം അനിശ്ചിതത്വത്തിലായിരുന്നു. 14 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കിയ പാലത്തിന്റെ നിര്‍മാണം 12 കോടിക്ക് ചട്ടഞ്ചാലിലെ ഒരു കരാറുകാരനാണ് ഏറ്റെടുത്തത്. അഞ്ചു മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നാണ് കരാറുകാര്‍ ഉറപ്പ് നല്‍കിയിട്ടുള്ളതെന്ന് ഇന്നലെ നടപടികള്‍ വിലയിരുത്താനെത്തിയ കെ കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. നിര്‍മാണ പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക