|    Mar 23 Thu, 2017 7:48 am
FLASH NEWS

ആമിറിനെതിരായ പരാമര്‍ശം: പരീക്കര്‍ക്കെതിരേ കോണ്‍ഗ്രസ്

Published : 1st August 2016 | Posted By: SMR

ന്യൂഡല്‍ഹി: നടന്‍ ആമിര്‍ഖാനെതിരേയുള്ള പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുടെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ്. പരീക്കറുടെ പരാമര്‍ശം മോദിസര്‍ക്കാരിനോട് അടുപ്പംകാട്ടാത്ത ദലിതരെയും എഴുത്തുകാരെയും നടന്‍മാരെയും ഒക്കെ എതിര്‍ക്കുന്ന ആര്‍എസ്എസ്-ബിജെപി ഗൂഢാലോചനയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് എസ് സുര്‍ജെവാല ആരോപിച്ചു.
ഇന്ത്യയില്‍ ജീവിക്കുന്നത് അസഹിഷ്ണുതകള്‍ക്കിടയിലാണെന്ന നടന്‍ ആമിര്‍ഖാന്റെ അഭിപ്രായത്തെ രാജ്യത്തിനെതിരേ സംസാരിക്കുന്നവരെ പാഠം പഠിപ്പിക്കണമെന്ന് മനോഹര്‍ പരീക്കര്‍ വിമര്‍ശിച്ചിരുന്നു. പരീക്കറുടെ ജോലി ബാഹ്യശക്തികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കുകയാണോ അതല്ല, രാജ്യത്തെ പൗരന്മാരെ ഭീഷണിപ്പെടുത്തലാണോ എന്ന് രണ്‍ദീപ് സുര്‍ജെവാല ചോദിക്കുന്നു. ആരെങ്കിലും രാജ്യത്തിനെതിരേയോ നരേന്ദ്രമോദിക്കെതിരേയോ സംസാരിച്ചാല്‍ അവരെയൊക്കെ ഒരു പാഠം പഠിപ്പിച്ചുകളയാമെന്നാണ് പരീക്കര്‍ ധരിച്ചിരിക്കുന്നതെന്നും രണ്‍ദീപ് സുര്‍ജെവാല പരിഹസിച്ചിട്ടുണ്ട്.

(Visited 16 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക