|    Sep 21 Fri, 2018 3:39 pm
FLASH NEWS
Home   >  News now   >  

ആമസോണ്‍ വെബ്‌സൈറ്റില്‍ ഗാന്ധിജിയുടെ മുഖചിത്രമുള്ള ചെരുപ്പ്

Published : 15th January 2017 | Posted By: mi.ptk

Amazon_

വാഷിങ്ടണ്‍:ദേശീയ പതാക മാതൃകയിലുള്ള ചവിട്ടി വില്‍പ്പനക്ക് വച്ച് വിവാദത്തിലായ അമേരിക്കന്‍ കമ്പനി ആമസോണ്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം പതിച്ച ചെരുപ്പ് വില്‍പ്പനക്ക് വച്ച് വീണ്ടും വിവാദത്തില്‍.ആമസോണിന്റെ യുഎസ് സൈറ്റിലാണ് ഗാന്ധിജിയുടെ ചിത്രം പതിപ്പിച്ച ചെരുപ്പുകള്‍ വില്‍പ്പനക്ക് വച്ചത്.
ഗാന്ധി ‘ഫ് ളിപ് ഫ് ളോപ്‌സ്’ എന്ന പേരിലാണ് ആമസോണ്‍ ഡോട് കോമില്‍ 16.99 ഡോളര്‍(ഏകദേശം 1200 രൂപ)വിലയിട്ട് ചെരുപ്പ് വില്‍പ്പനക്ക് വച്ചത്.
സംഭവം ശ്രദ്ധയില്‍പെട്ട ചിലര്‍ ട്വിറ്ററിലൂടെ ഇക്കാര്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു. ചെരുപ്പിന്റെ ചിത്രങ്ങള്‍ സഹിതമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ഇന്ത്യയുടെ ദേശീയ പതാകയുടെ മാതൃകയിലുള്ള ചവിട്ടി വില്‍പ്പനക്ക് വച്ച് ആമസോണ്‍ വിവാദത്തിലായിരുന്നു. സുഷമ സ്വരാജിന്റെ ശക്തമായ നിലപാടിനെതുടര്‍ന്ന് ഉല്‍പ്പന്നം പിന്‍വലിച്ച് ആമസോണ്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാന്ധിജിയുടെ മുഖചിത്രമുള്ള ചെരുപ്പ് വില്‍പ്പനക്ക് വച്ച് വീണ്ടും വിവാദത്തിലാകുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss