|    Jan 22 Mon, 2018 12:18 am
FLASH NEWS

ആമകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; അന്വേഷിക്കാന്‍ അധികൃതര്‍ക്ക് നിസ്സംഗത

Published : 24th November 2016 | Posted By: SMR

കുമരകം: അജ്ഞാത രോഗം ബാധിച്ച് ആമകള്‍ കൂട്ടമായി ചത്തുവീഴുന്നത് വ്യാപകമായി. കുമരകം തെക്കുംഭാഗത്ത് കിഴക്കേ പള്ളിക്കായല്‍ തുമ്പേക്കായല്‍ പാടശേഖരങ്ങളിലാണ് ആമകള്‍ കൂട്ടമായി ചത്തത്. ഒരു മാസം മുമ്പ് വെച്ചൂര്‍ പഞ്ചായത്തിലും കുമരകം പക്ഷിസങ്കേതത്തിനു സമീപവും ആമകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇവയുടെ സാമ്പിളുകള്‍ പരിശോധനക്കായി തിരുവല്ലയിലെ ലാബില്‍ എത്തിച്ചെങ്കിലും ഫലം ലഭിച്ചിട്ടില്ലെ് വനം വകുപ്പ് കുമരകം ഓഫിസ് അറിയിച്ചു. വന്യജീവികളുടെ ഷെഡ്യൂളില്‍ ഒന്നാം വിഭാഗത്തില്‍പ്പെടുന്ന കടുവയ്‌ക്കൊപ്പമാണ് ആമയുടെ സ്ഥാനം. എന്നാല്‍ ഒരു മാസം മുമ്പ് റിപോര്‍ട്ട് ചെയ്ത ആമയുടെ അജ്ഞാത രോഗത്തെക്കുറിച്ച് അധികൃതര്‍ അന്വേഷിക്കുന്നതിനോ സംരക്ഷണ നടപടി സ്വീകരിക്കാനോ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. കുമരകത്ത്  ആമ വസന്ത ദ്രുതഗതിയിലാണ് പടരുന്നത്. ദുര്‍ഗന്ധം മൂലം സമീപ വാസികള്‍ക്ക് ജീവിതം ദുസഹമായിരിക്കുകയാണ്. പാടശേഖരത്ത് ആമ ചത്തു ചീഞ്ഞ് കിടക്കുന്നതിനാല്‍ കര്‍ഷകരും ബുദ്ധിമുട്ടിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day