|    May 26 Fri, 2017 1:07 pm
FLASH NEWS

ആമകളെ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

Published : 18th October 2016 | Posted By: Abbasali tf

കുളത്തൂപ്പുഴ: ആമയെ വില്‍ക്കാനുള്ള ശ്രമത്തിനിടെ ഒരാളെ ഏരൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ആര്യനാട് കുടപ്പനതടത്തരികത്തുവീട്ടില്‍ സുരേഷ് കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഉച്ചയോടെ ഏരൂര്‍ ചില്ലിങ്പ്ലാന്റിന് സമീപത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സുരേഷിന്റെ കൈവശമുണ്ടായിരുന്ന ബിഗ്‌ഷോപ്പര്‍ പരിശോധിച്ചപ്പോഴാണ് രണ്ട് ആമകളെ കണ്ടെത്തിയത്. തുടര്‍ന്ന് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആമയെ വില്‍പ്പനയ്ക്കായി എത്തിച്ചതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട്പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day