|    Mar 23 Thu, 2017 7:50 am
FLASH NEWS

ആഭ്യന്തര സുരക്ഷ; സംസ്ഥാനങ്ങള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണം: പ്രധാനമന്ത്രി

Published : 17th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ആഭ്യന്തരസുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാനങ്ങള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 11ാമത് അന്തര്‍സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതിനായി സംസ്ഥാനങ്ങള്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കുകയും വിവിധ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുകയും വേണം. പോലിസ് ആധുനികവല്‍ക്കരണവും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗ്രാമങ്ങളുടെ വൈദ്യുതീകരണം വേഗത്തില്‍ നടക്കുന്നുണ്ട്. അടുത്ത മുന്നുവര്‍ഷത്തിനുള്ളില്‍ അഞ്ചുകോടി പാചകവാതക കണക്ഷന്‍ പുതുതായി ന ല്‍കും. അതോടനുബന്ധിച്ച് പാചകവാതക സിലിണ്ടറുകളുടെ എണ്ണവും വര്‍ധിപ്പിക്കും. ഓരോ സംസ്ഥാനങ്ങളും മണ്ണെണ്ണ ഉപയോഗരഹിത സംസ്ഥാനമാക്കി മാറ്റാന്‍ സഹായം നല്‍കും.
സംസ്ഥാനം മണ്ണെണ്ണ ഉപയോഗം 25 ശതമാനം കുറച്ചാല്‍ കേന്ദ്രം ആ സംസ്ഥാനത്തിന് 1,600 കോടി രൂപ ഗ്രാന്റായി അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്തര്‍സംസ്ഥാന സമിതി സംബന്ധിച്ച പുന്‍ച്ചി കമ്മീഷന്റെ ശുപാര്‍ശകള്‍, സര്‍ക്കാരിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ പ്രധാന തിരിച്ചറിയല്‍ രേഖ ആക്കുക, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തലും എല്ലാവരെയും വിദ്യാഭ്യാസരംഗത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യുക, ആഭ്യന്തരസുരക്ഷ എന്നിവ യോഗത്തില്‍ ചര്‍ച്ചചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുത്തു. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തിനെത്തിയില്ല.
മുഖ്യമന്ത്രിമാര്‍ക്കു പുറമേ ആറു കേന്ദ്രമന്ത്രിമാരും 11 സ്വതന്ത്രചുമതലയുള്ള കേന്ദ്രമന്ത്രിമാരും അടങ്ങുന്നതാണ് സമിതി. രാജ്‌നാഥ്‌സിങ്, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, മനോഹര്‍ പരീക്കര്‍, സുരേഷ്പ്രഭു, ഡി വി സദാനന്ദഗൗഡ, രാംവിലാസ്, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമത് കൗര്‍, ജുവല്‍ ഓറം, താവര്‍ചന്ദ് ഗെഹ്‌ലോട്ട്, സ്മൃതി ഇറാനി, ധര്‍മേന്ദ്രപ്രധാന്‍, പിയൂഷ് ഗോയല്‍, നിര്‍മല സീതാരാമന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

(Visited 13 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക