|    Oct 16 Tue, 2018 7:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആഭ്യന്തര സുരക്ഷയ്ക്കുള്ള വന്‍ പദ്ധതിക്ക് അംഗീകാരം

Published : 28th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്ത് 25,000 കോടി രൂപയുടെ വന്‍ ആഭ്യന്തര സുരക്ഷാ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. രാജ്യത്തെ ക്രമസമാധാന പരിപാലനം, സായുധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പോരാടുന്നതിനായി പോലിസ്‌സേനയെ ആധുനികവല്‍ക്കരിക്കുക എന്നിവ ലക്ഷ്യം വച്ചാണ് വന്‍ ആഭ്യന്തര സുരക്ഷാ പദ്ധതി നടപ്പാക്കുന്നതെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യ മന്ത്രിസഭാ ഉപസമിതി (സിസിഎസ്) ആണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ പദ്ധതിയാണിത്. മൂന്നു വര്‍ഷം കൊണ്ട് നടപ്പാക്കുന്ന പദ്ധതിക്ക് 25,060 കോടി രൂപയാണ് അടങ്കല്‍ തുക. പദ്ധതിക്കായി കേന്ദ്രം 18,636 കോടി രൂപ അനുവദിക്കും. സംസ്ഥാനങ്ങളുടെ പങ്ക് 6,424 കോടി രൂപയായിരിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ക്രമസമാധാന പരിപാലനം, സ്ത്രീസുരക്ഷ, ആധുനിക ആയുധങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങി നിരവധി പദ്ധതികള്‍ ഈ വന്‍ ആഭ്യന്തര സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കൂടാതെ, ഈ പദ്ധതിയുടെ കീഴില്‍ കേന്ദ്രം ജമ്മുകശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ആഭ്യന്തര സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 10,132 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ഇടതുപക്ഷ തീവ്രവാദത്തെ ചെറുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss