|    Jul 23 Mon, 2018 7:58 am
Home   >  Todays Paper  >  page 12  >  

ആഭ്യന്തര വിമാനയാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

Published : 8th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിമാനയാത്രക്കാരുടെ സമ്പൂര്‍ണ  വിവരശേഖരണ പട്ടികയുടെ അന്തിമ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു പ്രസിദ്ധീകരിക്കും. സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് (സിഎആ ര്‍) എന്ന പേരിലാണ് ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നത്. വിമാനയാത്രക്കാര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ നമ്പറുകള്‍ ലഭ്യമാക്കും. ഇതു നിലവില്‍ വരുന്നതോടെ രാജ്യത്തെ ആഭ്യന്തര വിമാന യാത്രകള്‍ക്ക് ടിക്കറ്റ് ബുക്കിങ് സമയത്ത് ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഇവയില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടിവരും.  സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നോ ഫ്‌ളൈ ലിസ്റ്റാണ് (എന്‍എഫ്എല്‍) ഇന്ത്യയും നടപ്പാക്കുന്നത്. എന്‍എഫ്എല്ലിന്റെ കരടുരേഖ തയ്യാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ വ്യക്തമാക്കി. അവസാന നിയമങ്ങ ള്‍ ഇന്നു പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു. എന്‍എഫ്എല്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടവരെ അച്ചടക്കമില്ലാത്തവരായി പ്രഖ്യാപിച്ച് വേറെ ഒരു എയര്‍ലൈന്‍സിലും യാത്രചെയ്യാന്‍ അനുവദിക്കില്ല. ഇത് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍മൂലമാണ് നടപ്പാക്കാന്‍ വൈകുന്നത്. ഡിജിസിഎ ആയിരിക്കും ഇതുസംബന്ധിച്ച ചട്ടങ്ങള്‍ പുറത്തിറക്കുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss