|    May 23 Wed, 2018 12:40 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രം: കേരളം ഒന്നാമത്

Published : 19th December 2017 | Posted By: kasim kzm

കൊച്ചി: പുതുവര്‍ഷത്തിലേക്കു കടക്കാനിരിക്കെ 2017ലെ സെര്‍ച്ച് ഫലങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഗൂഗ്ള്‍ ഇന്ത്യ പുറത്തുവിട്ടു. ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രമായി കേരളം ഒന്നാമതെത്തി. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗോവ എന്നിവയാണു തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും ചെലവു ചെയ്തു നിര്‍മിച്ച ചിത്രമായ വിവിധ ഭാഷകളിലുള്ള ബാഹുബലി 2 ദി കണ്‍ക്ലൂഷന്‍ ഗൂഗഌല്‍ ഈ വര്‍ഷത്തെ ട്രെന്‍ഡുകളില്‍ ഏറ്റവും മുന്നിലെത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെക്കുറിച്ചുള്ള സെര്‍ച്ചുകളാണ് ഇതിനു പിന്നാലെയുള്ളത്. ലൈവ് ക്രിക്കറ്റ് ആണ് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഏഴു ബോളിവുഡ് ചിത്രങ്ങളാണ് ആദ്യ 10 സ്ഥാനങ്ങളില്‍ ഇടംപിടിച്ചിട്ടുള്ളതെന്നും ഗൂഗ്ള്‍ ഇന്ത്യയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.അഖിലേന്ത്യാ തലത്തിലെ വാര്‍ത്തകളുടെ കാര്യത്തില്‍ സിബിഎസ്ഇ ഫലങ്ങള്‍, യുപി തിരഞ്ഞെടുപ്പ്, ജിഎസ്ടി, ബജറ്റ് എന്നിവയാണു മുന്നിലുള്ളത്. പ്രത്യേക കാര്യങ്ങള്‍ എന്താണെന്നറിയാനുള്ള ചോദ്യങ്ങള്‍ തിരഞ്ഞവയുടെ കൂട്ടത്തില്‍ ജിഎസ്ടി, ബിറ്റ്‌കോയിന്‍, ജെല്ലിക്കെട്ട്, ബിഎസ്3 വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss