|    Jan 21 Sat, 2017 9:06 pm
FLASH NEWS

ആഭ്യന്തരസംഘര്‍ഷം: ദക്ഷിണ സുദാനില്‍ നിന്നു പലായനം ചെയ്തത് പത്തുലക്ഷത്തോളം പേര്‍

Published : 16th September 2016 | Posted By: Navas Ali kn

sudan_

ദക്ഷിണ സുദാനിലെ ആഭ്യന്തരസംഘര്‍ഷം മൂലം പലായനം ചെയ്തവരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞതായി റിപോര്‍ട്ട്. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ജൂലൈയില്‍ തലസ്ഥാനമായ ജൂബയില്‍ പ്രസിഡന്റ് സാല്‍വാ കിറിന്റെ അനുയായികളും പ്രതിപക്ഷനേതാവും മുന്‍ വൈസ് പ്രസിഡന്റുമായ സാല്‍വാ കിറിന്റെ അനുയായികളും തമ്മിലുള്ള ഏറ്റുമുട്ടലും നിരവധി പേര്‍ രാജ്യം വിടുന്നതിലേക്കു നയിച്ചു. 16 ലക്ഷത്തിലധികം പേര്‍ക്കു വീടു നഷ്ടപ്പെട്ടതായും റിപോര്‍ട്ടില്‍ പറയുന്നു. 2013 ഡിസംബര്‍ മുതല്‍ രാജ്യത്തെ 20 ശതമാനം ജനങ്ങള്‍ക്കും വീടു നഷ്ടപ്പെട്ടതായാണ് റിപോര്‍ട്ടിലൂടെ വ്യക്തമാവുന്നത്. ജൂലൈ മുതല്‍ മാത്രം രാജ്യം വിട്ടവരുടെ എണ്ണം 1,85,000 ആണ്. പ്രധാനമായും ഉഗാണ്ട, എത്യോപ്യ, കെനിയ, ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിലേക്കാണ് അഭയാര്‍ത്ഥികള്‍ പോകുന്നത്. ഉഗാണ്ടയില്‍ 373,626, എത്യോപ്യയില്‍ 292,000, സുദാനില്‍ 247,317, കെനിയയില്‍ 90,000, ഡെമോക്രാറ്റിക് റിപബ്ലിക്കോ ഓഫ് കോംഗോയില്‍ 40,000 എന്നിങ്ങനെയാണു ദക്ഷിണ സുദാനില്‍ നിന്നെത്തിയ അഭയാര്‍ഥികളുടെ എണ്ണം. ഇപ്പോഴും ഇവിടങ്ങളിലേക്ക് അഭയാര്‍ഥികളുടെ പ്രവാഹം തുടരുകയാണെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ദിവസങ്ങളോളം നടന്നും മറ്റുമാണ് അഭയാര്‍ഥികള്‍ മറ്റു രാജ്യങ്ങളില്‍ എത്തിപ്പെടുന്നത്. പലപ്പോഴും ഇവര്‍ക്കു ഭക്ഷണമോ വെള്ളമോ പോലും ലഭിക്കാറില്ല. ഇതിനിടയില്‍ കുട്ടികളും മാതാപിതാക്കളും വേര്‍പ്പെട്ട് കാണാതാകുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 250 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക