|    Jan 24 Tue, 2017 2:19 am

ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ ലോക നേതാക്കള്‍ ഇടപെടണം: അയ്‌ലന്റെ പിതാവ്

Published : 3rd September 2016 | Posted By: SMR

ദമസ്‌കസ്: യൂറോപ്യന്‍ രാജ്യങ്ങള്‍ അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തി തുറക്കണമെന്നും സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി ലോക നേതാക്കള്‍ ഇടപെടണമെന്നും അയ്‌ലന്‍ കുര്‍ദിയുടെ പിതാവ് അബ്ദുല്ല കുര്‍ദി. അയ്‌ലന്‍ കുര്‍ദിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ചു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
അയ്‌ലനു പുറമേ സഹോദരന്‍ ഗാലിബും മാതാവ് റിഹാനും വ്യത്യസ്ത ബോട്ടപകടങ്ങളിലായി കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടിരുന്നു. ബോട്ടപകടത്തെ അതിജീവിച്ച അബ്ദുല്ല കുര്‍ദി നിലവില്‍ വടക്കന്‍ ഇറാഖിലാണു കഴിയുന്നത്. എല്ലാ ദിവസവും ഞാന്‍ അവരെക്കുറിച്ചോര്‍ക്കുന്നു. പക്ഷേ, ഇന്ന് അവര്‍ തന്റെ അടുത്തുവന്നു കിടക്കുന്നതുപോലെ തോന്നുന്നതായി അബ്ദുല്ല കുര്‍ദി പറഞ്ഞു. ഇത് എന്നെ വീണ്ടും വേദനയിലാക്കുന്നു. കുര്‍ദിയുടെ മരണശേഷം ലോകം അഭയാര്‍ഥികളെ സഹായിക്കുന്നതിനെക്കുറിച്ചുള്ള ആകുലതകള്‍ പ്രകടിപ്പിച്ചു. പക്ഷേ, ഇപ്പോഴും ഒന്നും നടന്നില്ല. സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാവുന്നു. യുദ്ധം കൂടുതല്‍ ശക്തമാവുകയും കൂടുതല്‍പേര്‍ക്ക് പലായനം ചെയ്യേണ്ടിവരികയും ചെയ്യുന്നു. ലോകനേതാക്കള്‍ നല്ല കാര്യത്തിനായി ശ്രമിക്കുകയും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുമെന്നും അങ്ങനെ ജനങ്ങള്‍ക്കു സ്വാഭാവിക ജീവിതത്തിലേക്കു മടങ്ങാനാവുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
കൊല്ലപ്പെട്ട മക്കളുടെയും ഭാര്യയുടെയും മൃതദേഹം അബ്ദുല്ല കുര്‍ദി സിറിയയിലെ കൊബെയ്‌നിലെത്തിച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയിരുന്നു. അയ്‌ലന്‍ കുര്‍ദിയുടെയും മറ്റു നാലുപേരുടെയും മരണത്തില്‍ ഉത്തരവാദികളെന്നു കണ്ടെത്തിയ രണ്ടുപേരെ ഈ വര്‍ഷം മാര്‍ച്ചില്‍ തുര്‍ക്കി കോടതി നാലുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. മനുഷ്യക്കടത്ത് സംഘാംഗങ്ങളായ മുഫാവകാ അലാബാഷ്, അസേം അല്‍ഫ്ര്ഹദ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 262 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക