|    Jul 21 Fri, 2017 4:33 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആഭ്യന്തരമന്ത്രിയുടെ പങ്കാളിത്തം വ്യക്തം: പിണറായി

Published : 17th April 2016 | Posted By: SMR

ധര്‍മടം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടാത്തത് ആര്‍എസ്എസ്-ബിജെപി നേതൃത്വവുമായുള്ള ധാരണ തകരുമെന്നതിനാലാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.—
ദുരന്തവുമായി ബന്ധപ്പെട്ട് ചില കള്ളക്കളികള്‍ നടന്നതായ വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ ആഭ്യന്തരമന്ത്രിയുടെ പങ്കാളിത്തം വ്യക്തമാണ്. കലക്ടര്‍ അനുമതി നിഷേധിച്ച കമ്പക്കെട്ടിന് പോലിസ് അനുമതി നല്‍കിയത് ആഭ്യന്തരവകുപ്പിന്റെയും ആഭ്യന്തരമന്ത്രിയുടെയും ഇടപെടല്‍ മൂലമാണെന്നും പിണറായി ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക